Wednesday, June 3, 2009

ഇവള്‍...

കണ്ണുകളില്‍...ചുവപ്പുരാശി..
ക്രോധമോ കാമമോ ...
നോട്ടത്തിന്റെ ചുഴികളില്‍പ്പെട്ട്....
ഉന്മാദിയായ് തീര്‍ന്ന രാവുകള്‍,
സ്വന്തമാക്കിയവള്‍ ഇവള്‍...

കാഴ്ചകള്‍ മറയ്ക്കാതെ...
കാറ്റുവീശിയ വഴിയേ
കടലു തേടി യാത്രയായവള്‍ ...
സ്നേഹത്തിന്റെ കടലു തേടി..
വെന്തുരുകിയവള്‍...

ഒരു നേര്‍ത്ത തേങ്ങലായ്..
അഗ്നിമണക്കുന്ന വഴികളില്‍..
കനലായിത്തീര്‍ന്നൊരു പിടി
ചാരമായൊടുങ്ങിയവള്‍...

ആശ്വാസത്തിന്റെ തെന്നലിനു..
ചതിയുടെ മണമുണ്ടെന്നറിയാതെയല്ല....
പുതിയ മേച്ചില്‍പ്പുറം തേടിയത്....
ഉരുകിയൊലിക്കാനവള്‍ക്കും
ഒരു ലോകം വേണമെന്നവളും
കൊതിച്ചിരിക്കാം...
പ്രതീക്ഷയുടെ വിരല്‍ സ്പര്‍ശം
അവളെ തൊട്ടുണര്‍ത്തിയിരിക്കാം...

കടലിന്റെ അഗാധതയിലും...
കനലായി തിളങ്ങാന്‍ കൊതിച്ചവള്‍....
മുത്തായിത്തീരാന്‍..
മുത്തുചിപ്പിയുടെ ജന്മമല്ല...
ഒരു മണല്‍ത്തരിയാകാന്‍ കൊതിച്ചവള്‍....

അതെ....
എരിഞ്ഞൊടുങ്ങിയ ചാരത്തരികളിലൊരു
തരിയെങ്കിലും മുത്തുച്ചിപ്പിയിലേക്കുള്ള
യാത്രയിലായിക്കും....

9 comments:

Nisha/ നിഷ said...

എരിഞ്ഞൊടുങ്ങിയ ചാരത്തരികളിലൊരു
തരിയെങ്കിലും മുത്തുച്ചിപ്പിയിലേക്കുള്ള
യാത്രയിലായിക്കും....

ഞാന്‍ കണ്ടൊരു മുഖം....
പരിചയപ്പെടുത്താനെനിക്കീ വരികളേ.. ബാക്കിയുള്ളൂ...

ദീപക് രാജ്|Deepak Raj said...

നല്ല മുഖം

കണ്ണനുണ്ണി said...

കൊള്ളാം

neeraja said...

nice...........

ഹന്‍ല്ലലത്ത് Hanllalath said...

"....ആശ്വാസത്തിന്റെ തെന്നലിനു..
ചതിയുടെ മണമുണ്ടെന്നറിയാതെയല്ല....
പുതിയ മേച്ചില്‍പ്പുറം തേടിയത്....
ഉരുകിയൊലിക്കാനവള്‍ക്കും
ഒരു ലോകം വേണമെന്നവളും
കൊതിച്ചിരിക്കാം..."


കാണുന്നുവെങ്കിലും കണ്ണുകളടച്ചു നടന്നിരിക്കാം പലപ്പോഴും..
ഒറ്റയ്ക്കാവുന്നത്തിലും ഭേദമല്ലേ കൂടെ വഞ്ചകനെങ്കിലും ഉണ്ടാകുന്നതെന്ന് കരുതിയിരിക്കാം...

ശ്രീഇടമൺ said...

അതെ....
എരിഞ്ഞൊടുങ്ങിയ ചാരത്തരികളിലൊരു
തരിയെങ്കിലും മുത്തുച്ചിപ്പിയിലേക്കുള്ള
യാത്രയിലായിക്കും....

ഹൃദ്യമായ വരികള്‍.
മനോഹരം ഈ കവിത.

Nisha/ നിഷ said...

ഇവളെ പരിചയപ്പെടാന്‍ വന്നവര്‍ക്കും
അഭിപ്രായം പറഞ്ഞവര്‍ക്കും..
ഹൃദയം നിറഞ്ഞ നന്ദി....

ചേച്ചിപ്പെണ്ണ്‍ said...

ഈ കവിത മാധവിക്കുട്ടിയെ കുറിച്ചാണോ ?

Rafeeq said...

ആശംസകൾ.. ;)