വിരുന്നു വന്നത്
വിരുന്നുകാരായിരുന്നില്ല..
വിരുന്നു നല്‍കിയത്
വീട്ടുകാരായിരുന്നില്ല
വീട്ടുകാര്‍ ആരാന്നറിയാത്ത
വിരുന്നുകാര് വിരുന്നുണ്ടു
വിരുന്നുകാരെന്നു കരുതി
വീട്ടിലുള്ളവര്‍ വീട്ടുകാരെന്നു ഭാവിച്ചു
വിരുന്നു നല്കി ..
Saturday, February 20, 2010
Wednesday, February 10, 2010
സ്വപ്നം കാണുന്നത്..
ഉണര്‍വ്വിനും ഉറക്കത്തിനുമിടയിലെ
ചെറിയ വെളിച്ചത്തുണ്ടുകളായിരുന്നു
സ്വപ്നങ്ങള്‍..
വിരലെത്തിച്ചു തൊടും മുമ്പേ പറന്നു പോയവ..
വ്യഥാ ജല്പനങ്ങളില് വില്‍ക്കേണ്ടി
വരുന്നതും ഈ സ്വപ്നങ്ങള്‍ തന്നെ…
മറന്നു പോയ സ്വപ്നത്തെ …പൂരിപ്പിക്കുമ്പോഴേക്കും ..
സമസ്യകളില്‍ നിന്നും സമസ്യകളിലേക്ക്..
അടുത്ത രാത്രി പുതിയ സമസ്യ….
രാവിലെ ഉണര്‍ന്നെണീക്കുന്നത്..
രാത്രിയില്‍ വെളിച്ചതുണ്ടുകളായി വന്ന
സ്വപ്നങ്ങളുടെ സമസ്യാപൂരണത്തിനാണ്…
രാത്രിയില്‍ ഒരു മേഘത്തുണ്ടു പോലെ വന്ന്
മഞ്ഞുപോലെ പെയ്തിറങ്ങി..
മഴ പോലെ പ്രളയം സൃഷ്ടിച്ചവ
പുലരിയെ മരുഭൂമിയാക്കി മാറ്റുന്നു..
Subscribe to:
Posts (Atom)