
തുടച്ചു മാറ്റും തോറും...
കുത്തിക്കീറുന്നതു മനസാണ്....
അടര്‍ന്നു വീഴുന്നതു മോഹങ്ങളും...
തുടരാനാവാതെ വഴിപിരിഞ്ഞവര്‍....
മറക്കാനാവാതെ ഓര്‍മ്മകളില്‍ അവശേഷിച്ചവര്‍..
ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോയവര്‍..
അകന്നുമാറിയിട്ടും നേര്‍ത്ത വിങ്ങല്‍ തീര്‍ക്കുന്നവര്‍....
അങ്ങനെ... എണ്ണമില്ലാത്തവര്‍...
ലാഭം തൂക്കി നോക്കാന്‍
കണക്കു പുസ്തകങ്ങള്‍ ..
സൂക്ഷിക്കാറില്ല....
ഓര്‍മ്മകള്‍ കുത്തിനോവിക്കുമ്പോഴും..
നല്ല തണുപ്പുണ്ടായിരുന്നു
സ്വപ്നങ്ങള്‍ക്ക്....
തണുത്തു മരവിച്ച മൃത്യുവല്ല...
പുല്‍ക്കൊടിത്തുമ്പിലെ ജീവന്‍ തുടിക്കുന്ന
മഞ്ഞു തുള്ളികളായിരുന്നു ആ
സ്വപ്ണങ്ങള്‍....
പ്രതീക്ഷകളില്‍ ജീവിക്കുകയും..
യാഥാര്‍ത്ഥ്യം രുചിക്കുകയും
സ്വപ്നങ്ങള്‍ വസ്ത്രങ്ങള്‍ നെയ്തും....
ജീവിതം മുന്നോട്ട്...
വാത്സല്യത്തിന്റെ മുലപ്പാലും..
കൌമാരത്തിന്റെ കൌതുകവും..
സൌഹൃദത്തിന്റെ ആഹ്ലാദത്തിമിര്‍പ്പും...
പ്രണയത്തിന്റെ കുളിരും..
നുകര്‍ന്നൊടുവില്‍..
സായം സന്ധ്യയില്‍ തേടിയ കൂട്ടിന്...
സ്നേഹത്തിന്റെ വെളുപ്പുമാത്രമല്ല...
താരാട്ടിന്റെ ഈണവുമുണ്ടായിരുന്നു..