Tuesday, May 5, 2009

താരാട്ടിന്റെ ഈണം തേടിയ കൂട്ട്

ജീവിതത്തിനു കരി പിടിച്ചു തുടങ്ങിയിരിക്കുന്നു..
തുടച്ചു മാറ്റും തോറും...
കുത്തിക്കീറുന്നതു മനസാണ്....
അടര്‍ന്നു വീഴുന്നതു മോഹങ്ങളും...

തുടരാനാവാതെ വഴിപിരിഞ്ഞവര്‍....
മറക്കാനാവാതെ ഓര്‍മ്മകളില്‍ അവശേഷിച്ചവര്‍..
ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോയവര്‍..
അകന്നുമാറിയിട്ടും നേര്‍ത്ത വിങ്ങല്‍ തീര്‍ക്കുന്നവര്‍....
അങ്ങനെ... എണ്ണമില്ലാത്തവര്‍...

ലാഭം തൂക്കി നോക്കാന്‍
കണക്കു പുസ്തകങ്ങള്‍ ..
സൂക്ഷിക്കാറില്ല....

ഓര്‍മ്മകള്‍ കുത്തിനോവിക്കുമ്പോഴും..
നല്ല തണുപ്പുണ്ടായിരുന്നു
സ്വപ്നങ്ങള്‍ക്ക്....
തണുത്തു മരവിച്ച മൃത്യുവല്ല...
പുല്‍ക്കൊടിത്തുമ്പിലെ ജീവന്‍ തുടിക്കുന്ന
മഞ്ഞു തുള്ളികളായിരുന്നു ആ
സ്വപ്ണങ്ങള്‍....

പ്രതീക്ഷകളില്‍ ജീവിക്കുകയും..
യാഥാര്‍ത്ഥ്യം രുചിക്കുകയും
സ്വപ്നങ്ങള്‍ വസ്ത്രങ്ങള്‍ നെയ്തും....
ജീവിതം മുന്നോട്ട്...

വാത്സല്യത്തിന്റെ മുലപ്പാലും..
കൌമാരത്തിന്റെ കൌതുകവും..
സൌഹൃദത്തിന്റെ ആഹ്ലാദത്തിമിര്‍പ്പും...
പ്രണയത്തിന്റെ കുളിരും..
നുകര്‍ന്നൊടുവില്‍..

സായം സന്ധ്യയില്‍ തേടിയ കൂട്ടിന്...
സ്നേഹത്തിന്റെ വെളുപ്പുമാത്രമല്ല...
താരാട്ടിന്റെ ഈണവുമുണ്ടാ‍യിരുന്നു..

18 comments:

Nisha/ നിഷ said...

സായം സന്ധ്യയില്‍ തേടിയ കൂട്ടിന്...
സ്നേഹത്തിന്റെ വെളുപ്പുമാത്രമല്ല...
താരാട്ടിന്റെ ഈണവുമുണ്ടാ‍യിരുന്നു..
----
താരാട്ടിന്റെ ഈണം തേടിയ കൂട്ട്
ഒരു ചിന്താശകലം....
--
ജ്വാല

വിനയന്‍ said...

ഓര്‍മ്മകള്‍ കുത്തിനോവിക്കുമ്പോഴും..
നല്ല തണുപ്പുണ്ടായിരുന്നു
സ്വപ്നങ്ങള്‍ക്ക്....
തണുത്തു മരവിച്ച മൃത്യുവല്ല...
പുല്‍ക്കൊടിത്തുമ്പിലെ ജീവന്‍ തുടിക്കുന്ന
മഞ്ഞു തുള്ളികളായിരുന്നു ആ
സ്വപ്ണങ്ങള്‍....
നല്ല എഴുത്ത്... അഭിനന്ദനങ്ങ‍ള്‍!

കുത്തി നോവിപ്പിക്കുന്നവയെന്കിലും ഓര്‍മ്മകള്‍ തന്നെ സ്വത്ത്...
ആ വേദനയും ഒരു സുഖം തന്നെയല്ലെ?

ഹന്‍ല്ലലത്ത് Hanllalath said...

ക്ലാവു പിടിക്കാത്ത മനസ്സുമായി
ഓര്‍മ്മകളുടെ മാമ്പൂ മണം കളയാതെ
കാത്തിരിക്കുക..
ജീവിതം പലപ്പോഴും കാത്തു വെക്കുന്നത്
അത്ഭുതങ്ങളാണ്...

ശ്രീ said...

നല്ല വരികള്‍... നന്നായിരിയ്ക്കുന്നു.

അരുണ്‍ കരിമുട്ടം said...

സായം സന്ധ്യയില്‍ തേടിയ കൂട്ടിന്...
സ്നേഹത്തിന്റെ വെളുപ്പുമാത്രമല്ല...
താരാട്ടിന്റെ ഈണവുമുണ്ടാ‍യിരുന്നു..

അതേ സത്യമാ!!
നന്നായിരിക്കുന്നു

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍മ്മകള്‍ കുത്തിനോവിക്കുമ്പോഴും....

ramanika said...

തുടരാനാവാതെ വഴിപിരിഞ്ഞവര്‍....
മറക്കാനാവാതെ ഓര്‍മ്മകളില്‍ അവശേഷിച്ചവര്‍..
ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോയവര്‍..
അകന്നുമാറിയിട്ടും നേര്‍ത്ത വിങ്ങല്‍ തീര്‍ക്കുന്നവര്‍....
അങ്ങനെ... എണ്ണമില്ലാത്തവര്‍...
beautiful lines.

പാവപ്പെട്ടവൻ said...

പ്രതീക്ഷകളില്‍ ജീവിക്കുകയും..
യാഥാര്‍ത്ഥ്യം രുചിക്കുകയും
സ്വപ്നങ്ങള്‍ വസ്ത്രങ്ങള്‍ നെയ്തും....
ജീവിതം മുന്നോട്ട്...

ഒരു നഗ്ന ജീവചിത്രം

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു വരികൾ

സമാന്തരന്‍ said...

സ്വപ്നങ്ങളില്ലാതാവുമ്പോള്‍ അങ്ങിനെയാണ് . കരി പിടിക്കും....

അരങ്ങ്‌ said...

തണുത്തു മരവിച്ച മൃത്യുവല്ല...
പുല്‍ക്കൊടിത്തുമ്പിലെ ജീവന്‍ തുടിക്കുന്ന
മഞ്ഞു തുള്ളികളായിരുന്നു ആ
സ്വപ്ണങ്ങള്‍....
Great! Words of hope and comfort. How cool and vibrant the dreams! They will consolve as a friend, give hope and encourage us to act and live.
Goo writing. Compliments

കണ്ണനുണ്ണി said...

നല്ല കുറെ ചിത്രങ്ങള്‍ മനസ്സിലേക്ക് പകരുന്നുണ്ടുട്ടോ.. കൊള്ളാം

Nisha/ നിഷ said...

വിനയന്‍....
ഓര്‍മ്മകളുടെ വേദനക്കും ഒരു സുഖമുണ്ട്....ഞാനതാസ്വദിക്കുന്നുമുണ്ട്..
hAnLLaLaTh
ജീവിതം പലപ്പോഴും കാത്തു വെക്കുന്നത്
അത്ഭുതങ്ങളാണ്..
ശരിയാണ്....
അതിനായി കാത്തിരിക്കുകയാണു.. ഞാന്‍
ശ്രീ..
അരുണ്‍ കായകുളം..
പകല്‍ക്കിനാവന്‍..
ramaniga
പ്രിയേച്ചി..
പാവപ്പെട്ടവന്‍..
ലക്ഷ്മി..
സമാന്തരന്‍..
അരങ്ങ്..
കണ്ണനുണ്ണി..
വായിക്കുകയും അഭിപ്രായം പരൌയ്കയും ചെയ്ത എല്ലാവര്‍ക്കും നന്ദി..

Rare Rose said...

സായം സന്ധ്യയില്‍ തേടിയ കൂട്ടിന്...
സ്നേഹത്തിന്റെ വെളുപ്പുമാത്രമല്ല...
താരാട്ടിന്റെ ഈണവുമുണ്ടാ‍യിരുന്നു...

അങ്ങനെയുള്ളപ്പോഴല്ലേ ആ കൂട്ട് പൂര്‍ണ്ണമാകൂ..സ്നേഹത്തിന്റെ നൈര്‍മ്മല്യവും താരാട്ടിന്റെ വാത്സല്യവും ഇഴ ചേര്‍ത്തെടുത്ത് നെയ്ത അത്തരം ബന്ധങ്ങളില്‍ തല ചായ്ച്ചു വെച്ചാശ്വസിക്കാനല്ലേ നമ്മളെല്ലാം ആഗ്രഹിക്കുന്നത്..

ഗിരീഷ്‌ എ എസ്‌ said...
This comment has been removed by the author.
Sureshkumar Punjhayil said...

വാത്സല്യത്തിന്റെ മുലപ്പാലും.....Ishttamaayi.. Ashamsakal...!!!

ഗിരീഷ്‌ എ എസ്‌ said...
This comment has been removed by the author.
മഞ്ഞുതുള്ളി.... said...

വഴിപിരിയല്‍ എന്നും ഒരു വേദനയാണ്.. സാഹചര്യങ്ങളാല്‍ വഴി പിരിഞ്ഞവര്‍
വഴികള്‍ വ്യത്യസ്തമാണെന്ന് മനസ്സിലാക്കി , വഴി മാറി നടന്നവര്‍ ...അറിയാതെ വഴി മാറി നടന്നവര്‍
വരികള്‍ നന്നായിരിക്കുന്നു.... ഭാവങ്ങളും... സായം സന്ധ്യയിലെ കുട്ടിന് "താരാട്ടിന്‍റെ ഈണം" .... ഉം , നിങ്ങള്‍ ഭാഗ്യവതിയാണ്...
നന്ദി.. വായിച്ചതിനും , കുറിപ്പെഴുതിയത്തിനും .. വരിക ആ വഴിയെ , ഇടക്കെപ്പോഴെങ്കിലും..
സതീഷ്‌