Friday, December 18, 2009

മുറിവുകളും മുറിവുണക്കങ്ങളും

സ്വപ്നങ്ങള്‍....

ശിശിരത്തില്‍

മഞ്ഞിന്റെ തണുപ്പിലുറച്ചു പോകുന്നതും...

പിന്നെ ഇലകള്‍ പൊഴിക്കുന്നതും


വേനലില്‍

ഉച്ചവെയിലില്‍.. തളര്‍ന്നു പോകുന്നതും...

വാടിക്കരിയുന്നതും....


വര്‍ഷത്തില്‍

നിര്‍ത്താതെ പെയ്തൊഴിയുന്നതും...

മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിക്കുന്നതും


വസന്തത്തില്‍

തണലില്‍ തളിര്‍ക്കുന്നതും

പൂത്തുലയുന്നതും...


ഓര്‍മ്മകള്‍...

വസന്തത്തില്‍...

തളിര്‍ത്തു.. പൂത്തുവിടര്‍ന്ന

സ്വപ്നങ്ങളെ ഓര്‍ക്കുമ്പോഴായിരിക്കും.....


ശിശിരത്തില്‍....

ഇല പൊഴിച്ചു.. തലകുമ്പിടേണ്ടി വന്ന

ആ സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കുക....


പിന്നീടൊരു

വേനലില്‍.....

അവ ... കത്തിക്കരിഞ്ഞുങ്ങി....

ആഴത്തിലാണ്ടു പോയ വേരുമായി......തളര്‍ന്നു കിടന്നു ...

ജീവനു വേണ്ടി ദാഹിച്ച ആ സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കും.....


വര്‍ഷത്തില്‍......

പെയ്തു തീര്‍ത്തു മതിവരാ‍തെ ....

കുത്തിയൊലിച്ചൊഴുക്കില്‍....

ഒഴുകിപ്പോയ ആ സ്വപ്ങ്ങളെക്കുറിച്ചോര്‍ക്കും....


പിന്നെ

അടുത്ത വസന്തത്തിലെ പുതിയ സ്വപങ്ങള്‍ക്കു ........

ഒരു മുറിവിന്റെ പാടു പോലും തീര്‍ക്കാതെ...

നിലമൊരുക്കിയ.....

വിധിയെക്കുറിച്ചോര്‍ക്കും....


സ്വപ്നങ്ങള്‍ കാണുന്ന കാലം വരെ മുറിവുകളും.....

മുറിവുണക്കങ്ങളും.. സംഭവിച്ചുകൊണ്ടേയിരിക്കും.....

8 comments:

Nisha/ നിഷ said...

കാലം മായ്ക്കാത്ത മുറിവുകളില്ലാ.....
സ്വപ്നങ്ങള്‍ കാണുന്ന കാലം വരെ മുറിവുകളും.....
മുറിവുണക്കങ്ങളും.. സംഭവിച്ചുകൊണ്ടേയിരിക്കും.....
ജ്വാലാമുഖി
- പുതിയ പോസ്റ്റ് -

സന്തോഷ്‌ പല്ലശ്ശന said...

സ്വപ്നങ്ങളും ഓര്‍മ്മകളും ഋതുചക്രത്തില്‍ പൂട്ടിയ രണ്ടു കുതിരകള്‍.... ആദ്യ ഭാഗം രസിച്ചു പിന്നെ ഒരു കുഴമറിയല്‍... പഴയ സബ്ജെക്ടെങ്കിലും ഒരു ഫ്രഷ്നെസ്സ്‌ കൊണ്ടു വരേണ്ടിയിരുന്നു... എഴുത്തു തുടരുക.... ആശംസകള്‍

the man to walk with said...

beautiful..i like it

SAJAN S said...

വസന്തത്തില്‍...

തളിര്‍ത്തു.. പൂത്തുവിടര്‍ന്ന

സ്വപ്നങ്ങളെ ഓര്‍ക്കുമ്പോഴായിരിക്കും.....

ശിശിരത്തത്തില്‍....

ഇല പൊഴിച്ചു.. തലകുമ്പിടേണ്ടി വന്ന

ആ സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കുക....

ഏ.ആര്‍. നജീം said...

ഓര്‍മ്മകളില്‍ മധുരം കണ്ടെത്തുക..:)

നല്ല കവിത

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi , ashamsakal.....

Abdulkader kodungallur said...

സ്വപ്നാ സമസ്താ സ്വപ്നേ ഭവന്തു
സ്വപ്നാഭീംശിശിരവസന്താഹസ്വാഹ:

Unknown said...

murivukal athu unagathirikatta,jeevithagalluda prayanagal murivukal annu,unagatha murivukal maranamillatha pusthakagal polayannu,divamaaa sakshi ! nigalku thanalakunna pusthagalodu,oppam murivinoodum