Wednesday, February 10, 2010
സ്വപ്നം കാണുന്നത്..
ഉണര്‍വ്വിനും ഉറക്കത്തിനുമിടയിലെ
ചെറിയ വെളിച്ചത്തുണ്ടുകളായിരുന്നു
സ്വപ്നങ്ങള്‍..
വിരലെത്തിച്ചു തൊടും മുമ്പേ പറന്നു പോയവ..
വ്യഥാ ജല്പനങ്ങളില് വില്‍ക്കേണ്ടി
വരുന്നതും ഈ സ്വപ്നങ്ങള്‍ തന്നെ…
മറന്നു പോയ സ്വപ്നത്തെ …പൂരിപ്പിക്കുമ്പോഴേക്കും ..
സമസ്യകളില്‍ നിന്നും സമസ്യകളിലേക്ക്..
അടുത്ത രാത്രി പുതിയ സമസ്യ….
രാവിലെ ഉണര്‍ന്നെണീക്കുന്നത്..
രാത്രിയില്‍ വെളിച്ചതുണ്ടുകളായി വന്ന
സ്വപ്നങ്ങളുടെ സമസ്യാപൂരണത്തിനാണ്…
രാത്രിയില്‍ ഒരു മേഘത്തുണ്ടു പോലെ വന്ന്
മഞ്ഞുപോലെ പെയ്തിറങ്ങി..
മഴ പോലെ പ്രളയം സൃഷ്ടിച്ചവ
പുലരിയെ മരുഭൂമിയാക്കി മാറ്റുന്നു..
Subscribe to:
Post Comments (Atom)
25 comments:
നിലാവില് അലഞ്ഞു നടക്കുന്ന ആത്മാക്കളാണ് ..
സ്വപ്നങ്ങള്‍ ഉണ്ടാക്കുന്നത്...
നിദ്രാദേവി അനുഗ്രഹിക്കുമ്പോഴാണ് നല്ല സ്വപ്നം കാണുന്നതെന്നും...
ദേവി കോപിക്കുമ്പോഴാണ് ദുസ്വപ്നം കാണുന്നത്..
എന്നും പറയപ്പെടുന്നു...
സ്വപ്നം കാണുന്നത്.. പുതിയ വരികള്‍..
സ്വപ്നങ്ങള്‍ എപ്പോഴും അങ്ങിനെയാണ്.
nice.
kavitha ishtapettu.
നല്ല കവിത
സ്വപ്നങ്ങള്‍ക്ക് സ്വാഗതം...
കൊള്ളാം ..
ആശംസകള്‍
സ്വപനം കാണാത്തവരുണ്ടോ........ ഈ ഭൂമിയില്‍..................
സ്വപ്നത്തില്‍ ഒരു കാലൂന്നൂ
ജാഗരത്തില്‍ ഒരുകാലൂന്നൂ
സ്വപ്നത്തിനൊരു കണ്ണ്
ഉണര്വ്വിനൊരു കണ്ണ്
പകലിനൊരു കണ്ണ്
രാവിനൊരു കണ്ണ്
ഉള്ളിലേക്കൊരു കണ്ണ്
പുറത്തെക്കൊരു കണ്ണ്
നിനക്കൊരു കണ്ണ്
അന്യനൊര്രു കണ്ണ്.
വന്നത് ഇപ്പോളാ.. കവിത കൊള്ളാം. സ്വപ്നങ്ങൾ കാണാനുള്ള മനസ്സ് നഷ്ടപ്പെടാതിരിക്കട്ടെ..
ഇങ്ങനെയും ഒരു അവതാരം ഉണ്ടായിരുന്നോ..ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്..!!
ഇപ്പോളാ വായിച്ചേ.. ആശംസകള്‍.
" മറന്നു പോയ സ്വപ്നത്തെ …പൂരിപ്പിക്കുമ്പോഴേക്കും ..
സമസ്യകളില്‍ നിന്നും സമസ്യകളിലേക്ക്..
അടുത്ത രാത്രി പുതിയ സമസ്യ…"
സത്യമാണ് കാരണം "സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ "..
Nice...Thommy
കൊള്ളാട്ടോ...വന്നത് വെറുതെ ആയില്ല.....സസ്നേഹം
നന്നായിട്ടുണ്ട്
"പുലരിയെ മരുഭൂമിയാക്കി മാറ്റുന്നു.."
പുലര്‍കാലത്തെ സ്വപ്നം ഫലിക്കുമെന്നാ...
ആ പുലര്‍കാല മരുഭൂമിയില്‍ വിളയുന്നത്
ആയിരം സ്വപ്നങ്ങളും നിഷാകാവ്യ ഭംഗിയും
വന്നു വായിച്ചു...
ഉറങ്ങി എഴുന്നേറ്റു കണ്ണ് തുറന്നപ്പോള്‍ കണ്ടത്, ഈ കവിതയെ.
ആദ്യായിട്ടാ ഈ വഴി. കവിത വായിച്ചു. ഇഷ്ടായി എന്ന് പറയുന്നില്ല.
കാരണം കവിത എനിക്ക് ദഹിക്കില്ല. ഇതൊക്കെ പടിക്കാനാനെങ്കില് പണ്ട് സ്കൂളില്‍ മലയാളം മെയിന്‍ എടുത്താല്‍ പോരായിരുന്നോ എന്ന് തോന്നും.
ഇനി കാര്യം പറയാം അല്ലെ.
ഏതായാലും സ്വപ്നങ്ങള്‍ക്ക് നല്ല ഒരു നിര്‍വചനം കൊടുത്തു. നല്ല വരികള്‍ കേട്ടോ.
സ്വപ്നമില്ലെങ്കില്‍... ..
പഴയതൊക്കെ വീണ്ടും അല്ലെ..?
ഇനി പുതിയതും ആയിക്കോട്ടെ.
ഞാൻ സ്വപ്നങ്ങളൊന്നും കാണാറില്ല....!
അതൊ മറന്നു പോകുന്നതൊ... അറിയില്ല...
ആശംസകൾ...
fast is ending evry morning,present is difficult,future will coming,all things are all life
നന്നായിട്ടുണ്ട്
Post a Comment