Monday, February 4, 2008

കാലം കവരാത്തത്‌

ജീവിതം കവരുന്ന ആഗോളവത്കരണം
മനസ്‌ കവരും വാഗ്ദാനങ്ങള്‍
കണ്ണുകള്‍ കവരും വര്‍ണ്ണപകിട്ട്‌
കൈകള്‍ കവരും യന്ത്രതികവ്‌
പിന്നെന്തുവേണം കാലത്തിന്റെ മികവ്‌...

കാലം കവരാത്തത്‌ സ്വപ്നങ്ങള്‍ മാത്രം
കാലം കവര്‍ന്നവ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം
കാലത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്ന
കരുണയ്ക്ക്‌ പേരിടാന്‍ അപ്പൂപ്പനെ കാണ്മാനില്ല...

ഹൃദയത്തില്‍ സൂക്ഷിച്ച പ്രണയത്തിന്റെ ശിലകളെ
ശില്‍പങ്ങളാക്കാന്‍ കാലം അനുവദിക്കുന്നില്ല
സ്നേഹത്തിന്റെ മൂര്‍ത്തിഭാവമാം
പ്രണയത്തെ പ്രസവിക്കാന്‍
മനുഷ്യന്‍ മടി കാട്ടുമ്പോള്‍
കാലം തടുക്കുന്നില്ല...

നഷ്ടപ്പെടുന്നത്‌ കണ്ണുകളില്‍, ഹൃദയത്തില്‍
അല്‍പം സ്നേഹം അവശേഷിപ്പിച്ചവര്‍ക്ക്‌
പുതിയ കണ്ടെത്തലുകളില്‍
പ്രാവീണ്യം നേടിയ മനുഷ്യന്‍
പറയുന്നു കമ്പ്യൂട്ടര്‍ യുഗം...
ഈ മെയില്‍ സന്ദേശങ്ങളിലൂടെ പൂക്കുന്ന ബന്ധങ്ങള്‍
രക്തബന്ധവും സ്നേഹബന്ധങ്ങളും
വ്യര്‍ത്ഥമാക്കുന്നു...
സ്വപ്നങ്ങള്‍ കാണുന്ന കണ്ണുകള്‍ തമ്മില്‍
കാണാതെയും സ്വപ്നങ്ങള്‍ കൈമാറുന്നു...

പക്ഷേ...
കാലത്തിന്റെ ഒഴുക്കില്‍ മാറാത്ത മായാത്ത
കുറെ മനസുകള്‍ക്ക്‌ ഇപ്പോഴും
പ്രണയത്തിന്റെ ശിലകളെ ശില്‍പങ്ങളാക്കാന്‍
യന്ത്രത്തിന്റെ ആവശ്യമില്ല...
അവര്‍ സ്നേഹത്തിന്റെ ചൂടില്‍ ഉരുക്കിയ
ശിലകളെ സ്വപ്നങ്ങളാം ചൂളയില്‍
ശില്‍പങ്ങളാക്കുമ്പോള്‍
നമ്മുടെ കണ്ണുകളില്‍ കാണുന്ന
സ്വപ്നങ്ങള്‍ക്ക്‌ അര്‍ത്ഥമുണ്ടാവുന്നു...
അവ വെറുതെയോരോ
പകല്‍ക്കിനാക്കളല്ലെന്നറിയുന്നു...
നാമറിയാതെയാ സ്വപ്നങ്ങളിലലിയുമ്പോള്‍
നാമറിയുന്നതൊന്നു മാത്രം...
സ്വപ്നങ്ങള്‍ കാണുന്ന
കണ്ണുകള്‍ കാലം കവര്‍ന്നില്ലിതുവരെ...

13 comments:

Nisha/ നിഷ said...

കാലം കവര്‍ന്നെടുക്കുന്നതിനെ നിസ്സഹായയായി നോക്കി നില്‍ക്കേണ്ടി വന്ന നാളില്‍ കുറിച്ചുവെച്ചത്‌...
ഇന്ന്‌ കാലം കവര്‍ന്നെടുക്കാത്ത എന്റെ സ്വപ്നങ്ങളെ പുണര്‍ന്ന്‌ ഞാനിങ്ങനെ....


ഒരു കാഴ്ചക്കാരിയില്‍ നിന്ന്‌ നിങ്ങള്‍ക്കിടയിലേക്ക്‌.....

മന്‍സുര്‍ said...

നിഷ...

ഒരു കാഴചകാരിയില്‍ നിന്ന്‌ നോകി കാണാതെ..
വരൂ...ഈ സ്നേഹാക്ഷരങ്ങളുടെ സാഗരത്തിലേക്ക്‌
നഷ്ടമായൊരാ മുത്തുകളുടെ തിളക്കം
തെളിയട്ടെ ആ ഓര്‍മ്മകളില്‍

ബൂലോകത്തിലേക്ക്‌ സ്വാഗതം
തുടക്കം മനോഹരമായി....

പക്ഷേ ബ്ലോഗ്ഗ്‌ തുടങ്ങുന്നതിന്റെ കഷണകത്ത്‌ കിട്ടിയില്ല.
പിന്നെ പണ്ടേയുള്ള സ്വഭാവമാണ്‌....ക്ഷണിക്കാതെ കയറി ചെല്ലുന്നത്‌..അഭിനന്ദനങ്ങള്‍...തുടരുക

ബൂലോക കുടുംബത്തിലേക്ക്‌ സ്വാഗതം

നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

പ്രിയ കൂട്ടുകാരി...
ഈ സായന്തനത്തില്‍ നിന്റെ കവിതയിലെ വിഹ്വലതകള്‍ വായിച്ച്‌ അത്ഭുതപ്പെട്ടു ഈ ദ്രൗപദി...
ആ മനസ്‌ എത്രയോ മുമ്പെ വരികളിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു..എന്നിട്ടും നീയി ഊര്‍വതരയിലെത്താന്‍ എന്തേ വൈകി...

മനസിനുള്ളില്‍ ഒരു വാകമരം നട്ട്‌..കാലത്തിന്റെ ഗതിവിഗതികള്‍ക്കൊത്ത്‌ അതിനെ വളര്‍ത്തിയെടുത്ത്‌ ഒടുവിലൊരു പൊള്ളുന്ന മെയ്മാസത്തില്‍ ചുവന്ന പൂക്കളിടുമ്പോള്‍ തിരിഞ്ഞുനടക്കേണ്ടി വരുന്നു മോഹങ്ങള്‍ക്ക്‌...

സ്വപ്നങ്ങള്‍ മരിക്കാത്ത കാലം വരെ എഴുത്ത്‌ തുടരുക...

ആശംസകള്‍...

Unknown said...

നിഷാ .. മലയാളിക്ക് പണ്ട് കവിതയെന്നാല്‍ രമണനും, ആയിഷയും , മാമ്പഴവും , വീണപൂവും അങ്ങനെ കുറെയുണ്ടായിരുന്നു .. അതൊക്കെ വായിച്ച് കടമ്മനിട്ടയിലേക്കും ചുള്ളിക്കാടിലേക്കും എത്തിയതില്‍ പിന്നെ ഞാന്‍ ഇപ്പോള്‍ ബ്ലോഗിലാണ് വല്ലപ്പോഴും കവിത വായിക്കുന്നത് . ഇപ്പോള്‍ ദ്രൌപതിയുടെ കമന്റ് കണ്ടാണ് ഇവിടെ വന്നത് . ആ കമന്റ് തന്നെ മറ്റൊരു കവിത .. ഇനിയും എഴുതൂ എന്നേ എനിക്ക് പറയാന്‍ കഴിയൂ .. ഇത്തരം കവിതകളാണ് എന്റെ മനസ്സിലെ ആര്‍ദ്രത ഇപ്പോഴും നനവുള്ളതാക്കുന്നത് ....
ആശംസകളോടെ ,

Sharu (Ansha Muneer) said...

തുടക്കം മനോഹരം..... തുടരുക...ആശംസകള്‍

ഉപാസന || Upasana said...

ഉം
ബൂലോകത്തേക്ക് ഉപാസനയുടെ സ്വാഗതം
post is fine ttO.
:)
ഉപാസന

ഓ. ടോ: ഞാന്‍ ഓര്‍ക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളപോലെ
ഹൃദയം പ്രണയാര്‍ദ്രമായി ആവാഹിക്കുമ്പോള്‍ പകരം വെയ്ക്കാന്‍ ഒരിക്കലും വറ്റാത്ത സ്നേഹം മാത്രം .
എന്തക്ക്യൊ ഒരു തീക്ഷണ വരികളില്‍ നിറയുന്നൂ..!!
നന്മകള്‍ നേരുന്നൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാഗതം സുഹൃത്തേ.

കവിത മനോഹരം

Rafeeq said...

നന്നായിട്ടുണ്ട്‌.. :-) ആശംസകള്‍

Nisha/ നിഷ said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഒരുപാട്‌ നന്ദി...

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം നിഷാ

ഇന്നത്തെ പുതിയ പോസ്റ്റുകള്‍ ഏതൊക്കെയെന്ന്‌ എങ്ങനെ കണ്ടെത്തും?. ഇതാ ഇവിടെ ഒന്നു ക്ലിക്ക്‌ ചെയ്താല്‍ മതി.

http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=com

ഇഷ്ടപ്പെട്ടെങ്കില്‍ Favourites/Bookmark ലോട്ട്‌ കയറ്റിവക്കു. ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കു.

വായനക്കാരുടെ പ്രതികരണങ്ങള്‍ കാണണമെന്നുണ്ടോ? ഇതില്‍ ക്ലീക്ക്‌ ചെയ്യൂ.

http://marumozhisangam.blogspot.com/2007_06_01_archive.html

ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്‌. ബ്ലോഗ്‌ സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.

യൂണികോഡില്‍ അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക്‌ വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്‌?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.

സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ്‌ ഇന്റര്‍നെറ്റിന്‌ വെളിയിലായിരിക്കുമ്പോള്‍ (offline) മലയാളം എഴുതി സേവ്‌ ചെയ്തു വയ്ക്കുന്നത്‌. ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട്‌ മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍ പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യം. ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും.

ഗൂഗിള്‍ ഇന്‍ഡിക്‌ ട്രാന്‍സ്ലിറ്ററേഷന്‍ ആണ്‌ മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക്‌ തീര്‍ച്ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.

http://www.google.com/transliterate/indic/Malayalam

ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത്‌ വായിക്കാം.

മേല്‍‌പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മലയാളം എഴുതുന്നതിനോട്‌ ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ അനുഭവിക്കുന്ന ആളാ‍ണെങ്കില്‍ ഇതാ ഇവിടെ ചെന്ന്‌ MALAYALAM KEYBOARD ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.

താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.

ഹാപ്പി ബ്ലോഗ്ഗിംങ്ങ്‌
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം

താങ്കളുടെ വരവും പ്രതീക്ഷിച്ച്‌ അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്‌.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബ്ലോഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്‌.

നവാഗതരെ മാത്രം ഉദ്ദേശിച്ച്‌ നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ്‌ തന്നെ തുടങ്ങിയിട്ടുണ്ട്‌. മേല്‍പ്പറന്‍ഞ്ഞ എല്ലാകാര്യങ്ങളും അവിടെയും കാണാം.

സ്വതന്ത്ര സോഫ്റ്റ്‌ വെയറിനെകുറിച്ചുകൂടി രണ്ട്‌ വാക്ക്‌ പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്‌റ്റ്‌ വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക്‌ നേടിത്തരും.

ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന്‌ ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.

മുകളില്‍ പറഞ്ഞതെല്ലാം ഒരുമിച്ചു ചേര്‍ത്ത് ഇവിടെയും പറഞ്ഞിട്ടുണ്ട്:

മേല്‍കാണിച്ച ലിങ്കില്‍ പറയുന്ന കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ താങ്കള്‍ക്ക്‌ മനസ്സിലാക്കന്‍ കഴിയുമെങ്കില്‍ ഇതു മാത്രം ബുക്ക് മാര്‍ക്ക് ചെയ്താല്‍ മതിയാവും.

മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെട്ടെങ്കില്‍ എന്റെ ലക്ഷ്യം നിറവേറി.

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!

മൂര്‍ത്തി said...

സ്നേഹത്തിന്റെ മൂര്‍ത്തി..ee prayogam bhayankaramayi ishtappettu...:)

svagatham..

Nisha/ നിഷ said...

അങ്കിള്‍
വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...ഇവിടെ ആദ്യമായത്‌ കൊണ്ട്‌ കാര്യമായി ബ്ലോഗിംഗിനെ കുറിച്ച്‌ പഠിച്ച്‌ വരുന്നേയുള്ളു..ഈ ലഘുവിവരണം ഏറെ ഉപകാരപ്രദമായി

മൂര്‍ത്തീ
അഭിപ്രായത്തിന്‌ നന്ദി...