എന്റെ കണ്ണിലൂടെ...
നാളെയുടെ നിര്‍വചനം
ഇന്നിന്റെ
പ്രവചനമോ??
പ്രതീക്ഷയോ?
ഇന്നിന്റെ നിര്‍വചനമൊരു പക്ഷേ
മനസിന്റെ തോന്നലുകളാവാം
സമൂഹത്തിന്റെ കാഴ്ചകളാവാം...
എങ്കിലും
അതിനൊരു ആശ്വാസത്തിന്റെ
പരിവേഷം ഞാന്‍ നല്‍കാറുണ്ട്...
അനിര്‍വചനീയമെന്ന് പറയുമ്പോഴും
അനുഭവത്തിന്റെ രുചി
അനുഭൂതിയിലേക്കാനയിക്കാറുണ്ട്...
വചനത്തിനതീതമായാണ്
അനിര്‍വചനീയമെങ്കില്‍
എന്റെ വികാരങ്ങളെ
വാക്കുകള്‍ക്കടിമപ്പെടുത്തണോ?
അക്ഷരങ്ങളില്‍
കുരുങ്ങിക്കിടക്കേണ്ടതാണോ അവ
വാക്കുകള്‍ വായനക്കാരന്റെയും
കേള്‍വിക്കാരന്റെയും
അടിമയാകുമ്പോള്‍...
എന്റെ മൗനത്തിന്റെ നിര്‍വചനം
എനിക്ക് മാത്രം സ്വന്തം..
എന്നെ സ്വന്തമാക്കിയെന്നഹങ്കരിക്കുന്നവര്‍ക്ക് പോലും
അന്യമായ ആ മൗനത്തിന്റെ
നിര്‍വചനമിപ്പോഴും
ചാപിള്ളയായി
എന്റെ മനസിലും...
Wednesday, February 13, 2008
Subscribe to:
Post Comments (Atom)
9 comments:
എന്റെ മൗനത്തിന്റെ നിര്‍വചനം
എനിക്ക് മാത്രം സ്വന്തം..
എന്നെ സ്വന്തമാക്കിയെന്നഹങ്കരിക്കുന്നവര്‍ക്ക് പോലും
അന്യമായ ആ മൗനത്തിന്റെ
നിര്‍വചനമിപ്പോഴും
ചാപിള്ളയായി
എന്റെ മനസിലും...
അടങ്ങികിടക്കാത്ത മനസില്‍ നിന്നും ഒരു പുതുചിന്ത കൂടി...
നിര്‍വചനങ്ങള്‍
പലപ്പോഴും നമ്മെ നോക്കി ചിരിക്കുന്നത് കാണാം...
"പരസ്പരസ്നേഹം അസാധ്യമാണ്
രണ്ടിലൊരാള്‍ പറ്റിക്കുമെന്ന് തീര്‍ച്ച"
ഗോദാര്‍ദിന്റെ ഈ വാക്കുകളാണ് നിര്‍വചനങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം ഓര്‍മ്മ വരുക...മനസിന്റെ ഉള്‍ത്തടങ്ങളിലെവിടെയോ കുഴിച്ചിട്ട ചില നിര്‍വചനങ്ങളെ സ്വന്തമാക്കിയവന് പോലും പറഞ്ഞുകൊടുക്കാത്തത് കൊണ്ടാവാം..ഇത്തരം നിര്‍വചനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത്...
കൂട്ടുകാരി...
ഞാനും ഇവിടെ നിര്‍വചിക്കപ്പെടാതെ
കടന്നുപോവുകയാണ്...
ഉള്ളിലുണ്ടായിരുന്ന അര്‍ത്ഥശൂന്യതകളെല്ലാം
അനര്‍ത്ഥങ്ങളിലേക്ക്
നടന്നുനീങ്ങും മുമ്പെ...
മറ്റൊരു ആര്‍ദ്ര യാത്രാമൊഴി...കൂടി...
നന്മകള്‍ നേര്‍ന്നുകൊണ്ട്....
എന്റെ മൗനത്തിന്റെ നിര്‍വചനം
എനിക്ക് മാത്രം സ്വന്തം..
ഒരു മൌനം അതു ആര്‍ക്കും പിടി കൊടുക്കാതെ മനസ്സില്‍ കിടന്നു പിടയുന്നു..
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഈ "നിര്‍വചനം" നിര്‍വചിക്കാന്‍ ഞാന്‍ അശക്തന്‍..........നന്നായി.......
നിഷ വരികള്‍ ഒക്കെയും നന്ന്.
ടൈറ്റില്‍ വളരെ യോജിക്കുന്നു.
:)
ഉപാസന
നിര്‍വചനം = nir_vachanam
നിഷ, ആദ്യമായിട്ടാണ്‍ ഈ ബ്ലോഗില്‍.. കവിത, അതിന്റെ ആഴം കൊണ്ട് ഇഷ്ടമായി.. മൌനത്തിന്റെ പുതിയ തലങ്ങള്‍.. ഇനിയും പുതു ചിന്തകള്‍ വരട്ടേ.. ആശംസകള്‍..
ദ്രൗപദി
എസ് വി
ഉപാസന
നിലാവര്‍ നിസാ
അഭിപ്രായങ്ങള്‍ക്ക് നന്ദി...
സ്വന്തമാക്കിയെന്നഹങ്കരിക്കുന്നവര്‍ക്കുപോലും പിടികൊടുക്കാതെ കാത്തുവച്ച ഈ മൌനത്തെ ഒരുപാടിഷ്ടമാകുന്നു നിഷാ.
Nice one. And the last lines are just too good.
Post a Comment