ചെറുതായിരിക്കുമ്പോള്‍ വലുതാവണം..
വലുതാകുമ്പോള്‍ ചെറുതാകണം..
ഓരോ കാലത്തും ഓരോ തിരിച്ചറിവുകള്‍..
ചില തിരിച്ചറിവുകള്‍ ..
പരാജയത്തിന്റേതെന്നു കുറ്റപ്പെടുത്തുമ്പോള്‍...
ജീവിതത്തില്‍ എന്നും ജയിക്കാനാഗ്രഹിച്ചവരെ..
കാലം നോക്കി പരിഹസിക്കയെന്നു തോന്നും..
നിറഞ്ഞ മനസു തേടുന്നത് ദുഖം..
നിറയാത്ത മനസു നേടുന്നത് ദുഖം..
തേടിയാലും നേടിയാലും
കിട്ടുന്നതൊന്നാണെന്ന തിരിച്ചറിവ്..
തോല്‍വിയുടേതോ വിജയത്തിന്റേതോ?
ഓര്‍മ്മകള്‍ അവശേഷിക്കുന്നത് ..കാലം
നമ്മിലവശേഷിപ്പിച്ച മുറിവുണക്കാനല്ല..
മുറിപ്പാടു തീര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന ..തിരിച്ചറിവ് ..
ഓര്‍മ്മകളുടെ വസന്തം പോലും നമ്മില്‍ നിന്നകറ്റുന്നു
സ്വപ്നങ്ങളില്‍ നാം സംതൃപ്തരാകുന്നത്
അവിടെ തിരിച്ചറിവുകള്‍ ഇല്ലാത്തതു
കൊണ്ടാണെന്നു.. തിരിച്ചറിയുമ്പോള്‍..
സ്വപ്നങ്ങളില്‍ മാത്രം ജീവിക്കാന്‍
കഴിഞ്ഞെങ്കിലെന്നറിയാതെ മോഹിച്ചു പോകും..
അതും വ്യര്‍ത്ഥമാണെന്നറിഞ്ഞു തന്നെ...
Friday, August 22, 2008
Subscribe to:
Post Comments (Atom)
9 comments:
തിരിച്ചറിവുകള്‍!!! നന്നായിരിക്കുന്നു
കുറെ നാള് കൂടി നല്ല ഒരു മലയാളം കവിത വായിച്ചു..നല്ല ചിന്തകള്‍
നമുക്ക് കാഴ്ച തന്നത്, അന്ധര്‍ക്ക് കണ്ണുകളാവാന്‍,കൈകാലുകള്‍ വിഗലാംഗരെ വഴിനടത്താന്‍...തിരിച്ചറിവുകളും അങ്ങനെയാണ് ..മറ്റുള്ളവരുടെ വീഴ്ചയില്‍ വഴിനടത്താനുള്ള മാര്‍ഗ്ഗരേഖകളാണവ...അവരെ വിജയിപ്പിക്കാനായാണ് വൈകിയ ആഴമേറിയ തിരിച്ചറിവുകള്‍ നമ്മില്‍ കാലം ഉണര്‍ത്തുന്നത്..
നിറഞ്ഞ മനസ്സ് തേടുന്നത് ശൂന്യതയാവാം..
പക്ഷേ ശൂന്യതയിലും പൂര്‍ണ്ണതയല്ലേ ഉള്ളത്?
അറിവുകള്‍ എന്തിന്റെയായാലും,എങ്ങിനെയായലും അവ വിജയങ്ങളാണ്...ആരുടെയോ വിജയത്തിന്റെ..സായന്തനത്തില്‍ ഓര്‍ക്കുമ്പോള്‍ നാം ജീവിതത്തില്‍ നേടിയ ഏറ്റവും വിലപ്പെട്ട സമ്പാദ്യങ്ങള്‍ ചില മുറിപ്പാടുകളാണെന്ന് എല്ലാവരും തിരിച്ചറിയുക തന്നെ ചെയ്യും ..
ഏതെങ്കിലും തിരിച്ചറിവിന് ഓര്‍മ്മകളുടെ വസന്തത്തെ നമ്മില്‍ നിന്നകറ്റാനാകുമെന്നത് വ്യര്‍ത്ഥമോഹമാണ്.
സ്വപ്നങ്ങളുടെ സംതൃപ്തി നേടലിലാണെന്ന് ഇടക്കു തോന്നാറുണ്ട്..
പക്ഷേ സാക്ഷാത്ക്കരിക്കപ്പെട്ടാല്‍ പിന്നത് സ്വപ്നമല്ലാതായിത്തീരുമല്ലോ എന്ന തിരിച്ചറിവും സ്വപ്നങ്ങളില്‍ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്...
സ്വപ്നങ്ങളില്‍ ഏറിയുള്ള സഞ്ചാരം എത്ര നീണ്ടുപോകുന്നോ നിലത്തുകാല്‍കുത്തുന്ന നിമിഷത്തിന്റെ ഭീകരതയും അതനുസരിച്ചേറും...
നല്ല കവിത...ഇഷ്ടപ്പെട്ടു...:)
കുറച്ചു കാലം കൂടീയാ ഒരു കവിത വായിച്ചു അല്പമെങ്കിലും മനസ്സിലായതു. നല്ല വരികള്‍ ജ്വാല..!
ഈ ജ്വാല കെട്ടു പോകാതെ നോക്കു...:)!
ജ്വാലാ..,..വല്ലാതെ പൊള്ളിക്കുമെങ്കിലും പല തിരിച്ചറിവുകളില്‍ നിന്നും നമുക്ക് ഓടിയൊളിക്കാനാവാറില്ല..വെറുതെയെന്നറിഞ്ഞിട്ടും , എല്ലാം മറന്നൊരു സ്വപ്നത്തിന്റെ മടിയില്‍ തല ചായ്ച്ചു ഉറങ്ങി കിടക്കാനായെങ്കിലെന്നു കരുതുന്നതു അതു കൊണ്ടല്ലേ... വൈകിയെങ്കിലും വെളിപ്പെടുന്ന തിരിച്ചറിവുകളില്‍ കാലിടറാതെയുള്ള യാത്ര എത്രത്തോളം സാധ്യമെന്നറിയില്ലെങ്കിലും യാത്ര തുടര്‍ന്നല്ലേ പറ്റൂ...
ലളിതമെങ്കിലും തീക്ഷ്ണമായ വരികള്‍...ഇഷ്ടമായീ ട്ടോ...ഉള്ളിലെയീ അഗ്നി ഇനിയും ജ്വലിക്കട്ടെ...ആശംസകള്‍...:)
നമ്മുടെ തിരിച്ചറിവുകൾ ആപേക്ഷികമല്ലേ... ശാശ്വതമായ തിരിച്ചറിവുകളിൽ നിന്നും ചിലപ്പോൾ ആനന്ദം അനുഭവിക്കാൻ കഴിഞ്ഞേക്കാം... അല്ലേ ?
ആഗ്ന ചേച്ചീ....
തിരിച്ചറിവുകള്‍ നാം തിരിച്ചറിയുന്നത് ..പണ്ടു നമ്മളംഗീകരിച്ച ഒന്നിനെ തള്ളിപ്പറയുന്നിടത്താണ്... സത്യമായത് .. ഇതാണെന്നു തിരിച്ചറിയുമ്പോള്‍.. നാം കൊണ്ടു നടന്ന വിശ്വാസങ്ങളും.. ചിന്തകളും നമ്മെ തിരിഞ്ഞു നിന്നു എങ്ങനെ പരിഹസിക്കാതിരിക്കും...
ഒരു പക്ഷെ നാം തോറ്റെന്നറിയാതിരിക്കാനുള്ള ന്യായീകരണമായും.. അതു പോലെ.. നാം പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നു പറയാന്‍ വേണ്ടിയും നമ്മള്‍ തിരിച്ചറിവുകളെ .. പ്രയോഗിക്കാറുണ്ട്...
ചില തിരിച്ചറിവുകള്‍ ...ഓര്‍മ്മകളുടെ വസന്തത്തെ അകറ്റുന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം മാത്രമാണ്..
കാരണം.. ആ മുറിപ്പാടുകള്‍.. ആരുടേയോ വിജയത്തിനു വേണ്ടിയായിരുന്നെങ്കിലും... നമുക്കതൊരു മുറിപ്പാടു തന്നെയാണ് നമ്മുടെ മനസിനു അതൊരു വേദന തന്നെയാണ്..പിന്നെ മറ്റുള്ളവരുടെ സന്തോഷങ്ങളില്‍.. സ്വന്തം ദുഖം മറക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊരു പക്ഷെ ഓര്‍മ്മകളുടെ വസന്തത്തെ തിരിച്ചുപിടിക്കാനായേക്കാം...(അങ്ങനെയുള്ളവര്‍ വളരെക്കുറവല്ലെ ചേച്ചീ .. ഈ ലോകത്തില്‍...)
പിന്നെ സ്വപ്നങ്ങളില്‍ നിന്നും താഴേക്കിറങ്ങുന്നതിന്റെ ഭീകരതയേക്കാള്‍.. ഭയാനകമാണ്.. ചേച്ചീ.. യാഥാര്‍ത്ഥ്യത്തില്‍ മാത്രം ജീവിക്കുക.എന്നത്
റെയര്‍ റോസ്...
തിരിച്ചറിവുകള്‍ .. വൈകിയേ.. വെളിപ്പെടാറുള്ളൂ...
ചില തിരിച്ചറിവുകള്‍.. നമ്മെ അറിയിക്കുന്നത്.. വഴി തെറ്റിയെന്നാകാം...
അതൊരു പക്ഷെ .. ഇനി ഈ ജന്മം തിരിച്ചുനടക്കാനാകാത്ത അത്ര ദൂരമാണെങ്കില്‍..ജീവിതം പരാജയമായി തോന്നിയേക്കാം..
...(ഈ തിരിച്ചറിവുകളാണൊരു പക്ഷെ .. എല്ലാമുപേക്ഷിച്ച് യാത്രപോകുന്നവരും... അതുപോലെ ആത്മഹത്യ ചെയ്യുന്നവരുടേയും മനസില്‍..എന്നെനിക്കു തോന്നുന്നു...)..
പക്ഷെ റോസ്.. നമുക്കു നടന്നേ മതിയാവൂ....യാത്ര പൂര്‍ണ്ണമാക്കാന്‍......
തിരിച്ചു നടക്കാനാവുന്ന ദൂരമാണാ വഴിയിലേക്കുള്ളൂവെങ്കില്‍... യാത്ര.. നമ്മള്‍.. വഴിമാറ്റി വിടും.. അല്ലെ...അതിന്റെ വിജയത്തെ സ്വപ്നം കണ്ട്....
പിന്‍..
ശാശ്വതമായ ഒന്നിനെ തിരിച്ചറിയുന്ന എത്രപേരുണ്ടീ ലോകത്തില്‍...
സരിജാ..
അനാമികാ..
യാരിദ്...
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...
തിരിച്ചറിവുകൾ!!!ജീവിതത്തിന്റെ ഓരോ മേഖലകളിലും പുതിയ പുതിയ തിരിച്ചറിവുകൾ..
നല്ല കവിത.
ആശംസകൾ
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
Post a Comment