എന്റെ കൂര്‍ത്തു നീണ്ട നഖങ്ങള്‍
നിന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍..
ചീറ്റുന്ന രക്തത്തിന്റെ
ചുവപ്പെന്നെ ഉന്മത്തയാക്കുന്നതെന്തേ?
അതിനായി...
മിഴിനീരു വറ്റാത്ത എന്റെ കണ്ണുകളെന്തേ
ഒരിറ്റു നീരു പോലുമുതിര്‍ക്കാത്തത്..
എനിക്ക് ക്രൂരയാകാന്‍ കഴിയില്ലെന്നു നീ പറയുമ്പൊഴും..
വേദനയൂറുന്ന നിന്റെ നയനങ്ങളേക്കാള്‍
എനിക്കിഷ്ടം..
ക്രോധാഗ്നിയിലെന്നെ ദഹിപ്പിക്കാന്‍
തുടങ്ങുന്ന നിന്റെ കണ്ണുകളാണ്..
പിന്നെ
വേദനയാല്‍ പുളയുന്ന നിന്റെ അധരങ്ങളും..
ആളിക്കത്തുന്ന പകയാണോ
എന്നില്‍ ജ്വലിക്കുന്ന ജ്വാല..
അതൊ..
കത്തി തീര്‍ന്ന കരിന്തിരിയുടെ
പുകയൊ?
അതൊ
അതില്‍ കത്തിയൊടുങ്ങാനൊരുങ്ങുന്ന
കനല്‍ക്കട്ടയോ?
നീ എന്നെ സഹിച്ചിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം..
നീ എന്നെ ഉപദ്രവിക്കുന്നതാണ്...
ആക്രമിച്ച് പരിക്കേല്‍ക്കപ്പെടുമ്പൊഴുള്ള..
ദേഹത്തെ ചുട്ടുനീറ്റല്‍..
മനസിന്റെ നീറ്റലിനേക്കാള്‍ ഭേദമാണ്..
നിന്റെ നിശബ്ധതയേക്കാള്‍ ഒരുപാടു സന്തോഷവും..
എന്റെ നഖപ്പാടു തീര്‍ത്ത
നിന്റെ ശരീരം കാണുമ്പോള്‍..
തോന്നുന്ന സംതൃപ്തി..
നിന്നെ സ്വന്തമാക്കിയതിനേക്കാള്‍.. വലുതായിരുന്നൊ?
അല്ല..
പക്ഷെ..
നീ അന്യമാവുന്ന വേദനയേക്കാള്‍
ഒരുപാടു ചെറുതായിരുന്നു ആ സങ്കടം......
അന്യമാവാന്‍ കൊതിക്കാത്ത എന്റെ മനസിന്റെ
കഥ..
ആ മുറിപ്പാടുകള്‍ ..നിന്നോട്..
സ്വകാര്യമായെങ്കിലും പറഞ്ഞെങ്കിലൊന്നൊരു
വേള ഞാന്‍ കൊതിച്ചു പോവുകയാണ്....
ഇനി നീ പറയൂ...
ഞാന്‍ ക്രൂരയാണോ?
Monday, September 15, 2008
Wednesday, September 3, 2008
സിന്ദൂരം
അമ്മയുടെ നെറ്റിയിലെ ചുവപ്പു പൊട്ട് കണ്ട്
ഞാന്‍ ചോദിച്ചു
‘എന്താമ്മേ അമ്മ ചുവപ്പ പൊടികൊണ്ട് പൊട്ടു തൊടുന്നേ?‘
അമ്മ പറഞ്ഞു
‘അത് കുങ്കുമം..‘
ഞാന്‍ ചോദിച്ചു
‘അതെന്തിനാ തലയില്‍ തൂവുന്നേ?’
അമ്മ പറഞ്ഞു
‘അതാണ് സിന്ദൂരം‘
ഞാന്‍ ചോദിച്ചു
‘എനിക്കു ചാന്തുപൊട്ടു വേണ്ടമ്മേ..
എനിക്ക് തലയില്‍ അമ്മയെപ്പോലെ
കുങ്കുമപ്പൊട്ടു തൊട്ടു തരുമൊ.. അല്ല സിന്ദൂരം..‘
അമ്മ പറഞ്ഞു
‘അത് കല്യാണം കഴിഞ്ഞവര്‍ മാത്രമേ തൊടാവൂ..’
ഞാന്‍ ചോദിച്ചു
‘അതെന്താ അങ്ങനെ?’
അമ്മ പറഞ്ഞു
‘ആദ്യം അച്ഛനാണത് തൊട്ട് തരിക.., പിന്നെ
അച്ഛനു വേണ്ടി , അച്ഛന്റെ ദീര്‍ഘായുസ്സിനു വേണ്ടി
അമ്മ തന്നെ തൊടും’
ഞാന്‍ ചോദിച്ചു
‘അച്ഛന്‍ എനിക്കും തൊട്ടു തരോ?.. പിന്നെ
അച്ഛനു വേണ്ടി ഞാന്‍ തന്നെ തൊട്ടോളാം’
അമ്മ പറഞ്ഞു
‘അത് അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതു കൊണ്ടാ..
മോള്‍ടെ കല്യാണം കഴിയുമ്പോള്‍ അങ്ങനെ പൊട്ടു തൊടാലൊ.’
ഞാന്‍ ചോദിച്ചു
‘അച്ഛനോട് എന്നെ കല്യാണം കഴിക്കാന്‍ പറ.. എന്നീട്ട് തൊട്ടു തന്നാല്‍ മതി’
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..
‘അച്ഛനല്ല...മോളേ.. കല്യാണം കഴിക്കാ...
വേറെ.. ഒരാള്‍ വരും ...’
ഞാന്‍ പിണങ്ങി...
‘അച്ഛനോടും അമ്മയോടും ഞാന്‍ പിണക്കാ... എന്നോടൊരു സ്’നേഹവുമില്ലാ...
എന്നെ വേറെ ആരും കല്യാണം കഴിക്കണ്ടാ..‘
അമ്മ പറഞ്ഞു
‘അച്ഛനേക്കാളും, അമ്മയേക്കാളും.. നിന്നെ സ്നേഹിക്കുന്ന ഒരാളായിരിക്കും വരിക ..
അപ്പോഴോ?’
ഞാന്‍ ചിന്തിച്ചു പിന്നെ
ഞാന്‍ ചോദിച്ചു
‘എന്നാമ്മേ എന്റെ കല്യാണം...’
അമ്മ പറഞ്ഞു
‘മോള്‍ വലുതായീട്ട് .. പഠിച്ച് പഠിച്ച് വലിയൊരാളായീട്ട്.. ട്ടൊ’
അപ്പോള്‍..ഞാനോര്‍ത്തു
‘എന്നായിരിക്കും എന്റെ കല്യാണം... ?
അച്ഛനേക്കാളും അമ്മയേക്കാളും.. സ്നേഹിക്കുന്ന ഒരാള്‍ .. എന്നാ വരികാ.. ?
അപ്പോളെനിക്കു തലയില്‍ സിന്ദൂരം തൊടാലോ’

Subscribe to:
Posts (Atom)