Wednesday, September 3, 2008

സിന്ദൂരം


അമ്മയുടെ നെറ്റിയിലെ ചുവപ്പു പൊട്ട് കണ്ട്
ഞാന്‍ ചോദിച്ചു
‘എന്താമ്മേ അമ്മ ചുവപ്പ പൊടികൊണ്ട് പൊട്ടു തൊടുന്നേ?‘
അമ്മ പറഞ്ഞു
‘അത് കുങ്കുമം..‘

ഞാന്‍ ചോദിച്ചു
‘അതെന്തിനാ തലയില്‍ തൂവുന്നേ?’
അമ്മ പറഞ്ഞു
‘അതാണ് സിന്ദൂരം‘

ഞാന്‍ ചോദിച്ചു
‘എനിക്കു ചാന്തുപൊട്ടു വേണ്ടമ്മേ..
എനിക്ക് തലയില്‍ അമ്മയെപ്പോലെ
കുങ്കുമപ്പൊട്ടു തൊട്ടു തരുമൊ.. അല്ല സിന്ദൂരം..‘
അമ്മ പറഞ്ഞു
‘അത് കല്യാണം കഴിഞ്ഞവര്‍ മാത്രമേ തൊടാവൂ..’

ഞാന്‍ ചോദിച്ചു
‘അതെന്താ അങ്ങനെ?’
അമ്മ പറഞ്ഞു
‘ആദ്യം അച്ഛനാണത് തൊട്ട് തരിക.., പിന്നെ
അച്ഛനു വേണ്ടി , അച്ഛന്റെ ദീര്‍ഘായുസ്സിനു വേണ്ടി
അമ്മ തന്നെ തൊടും’

ഞാന്‍ ചോദിച്ചു
‘അച്ഛന്‍ എനിക്കും തൊട്ടു തരോ?.. പിന്നെ
അച്ഛനു വേണ്ടി ഞാന്‍ തന്നെ തൊട്ടോളാം’
അമ്മ പറഞ്ഞു
‘അത് അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതു കൊണ്ടാ..
മോള്‍ടെ കല്യാണം കഴിയുമ്പോള്‍ അങ്ങനെ പൊട്ടു തൊടാലൊ.’

ഞാന്‍ ചോദിച്ചു
‘അച്ഛനോട് എന്നെ കല്യാണം കഴിക്കാന്‍ പറ.. എന്നീട്ട് തൊട്ടു തന്നാല്‍ മതി’
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..
‘അച്ഛനല്ല...മോളേ.. കല്യാണം കഴിക്കാ...
വേറെ.. ഒരാള്‍ വരും ...’

ഞാന്‍ പിണങ്ങി...
‘അച്ഛനോടും അമ്മയോടും ഞാന്‍ പിണക്കാ... എന്നോടൊരു സ്’നേഹവുമില്ലാ...
എന്നെ വേറെ ആരും കല്യാണം കഴിക്കണ്ടാ..‘
അമ്മ പറഞ്ഞു
‘അച്ഛനേക്കാളും, അമ്മയേക്കാളും.. നിന്നെ സ്നേഹിക്കുന്ന ഒരാളായിരിക്കും വരിക ..
അപ്പോഴോ?’

ഞാന്‍ ചിന്തിച്ചു പിന്നെ
ഞാന്‍ ചോദിച്ചു
‘എന്നാമ്മേ എന്റെ കല്യാണം...’
അമ്മ പറഞ്ഞു
‘മോള്‍ വലുതായീട്ട് .. പഠിച്ച് പഠിച്ച് വലിയൊരാളായീട്ട്.. ട്ടൊ’

അപ്പോള്‍..ഞാനോര്‍ത്തു
‘എന്നായിരിക്കും എന്റെ കല്യാണം... ?
അച്ഛനേക്കാളും അമ്മയേക്കാളും.. സ്നേഹിക്കുന്ന ഒരാള്‍ .. എന്നാ വരികാ.. ?
അപ്പോളെനിക്കു തലയില്‍ സിന്ദൂരം തൊടാലോ’

14 comments:

Nisha/ നിഷ said...

ഞാന്‍ ചിന്തിച്ചു പിന്നെ
ഞാന്‍ ചോദിച്ചു
‘എന്നാമ്മേ എന്റെ കല്യാണം...’ ?

siva // ശിവ said...

അച്ഛനേക്കാളും അമ്മയേക്കാളും സ്നേഹിക്കുന്ന ഒരാള്‍ വരില്ല....

വെറും ഒരാള്‍ വരും...

പിന്നെ നിങ്ങള്‍ തീരുമാനിക്കുക എങ്ങനെ ആയിരിക്കണം എന്ന്...

ഷാനവാസ് കൊനാരത്ത് said...

സ്നേഹം ഒരു ഫോര്‍മുലയാണ്. ഗര്‍ഭ പാത്രവും ഇന്ന് വില കൊടുത്താല്‍ കിട്ടും. പിന്നെയാണോ ഒരു ഭര്‍ത്താവ്‌?അതുകൊണ്ടാണ് അതൊരു ഫോര്‍മുല ആകുന്നത്. അമ്മ പാവം അവരുടെ കാലത്താണ്‌ ജീവിക്കുന്നത്. നമ്മള്‍ നമ്മുടെ കാലത്തും. കാലം വല്ലാതെ മാറിപ്പോയി ...

Nisha/ നിഷ said...
This comment has been removed by the author.
Nisha/ നിഷ said...

ആ കൊച്ചുമനസിനെ തൃപ്തിപ്പെടുത്താന്‍.. ആ അമ്മ പറയുന്ന ആശ്വാസവാക്കുകള്‍ മാത്രമാണവയെന്നു തിരിച്ചറിഞ്ഞെഴുതിയ വരികളാണിവ...
സ്നേഹിക്കപ്പെടാനുള്ള ആര്‍ത്തി കാരണമാകാം ആ കൊച്ചു മനസോര്‍ക്കുന്നത് ‘എന്നാ എന്റെ കല്യാണം’..ഇന്ന്
കാലങ്ങള്‍ കടന്നു പോയപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുമ്പോള്‍..
അമ്മ പറഞ്ഞത് ’ഓര്‍ക്കാനും സ്വപ്നം കാണാനും കൊള്ളാം..‘ എന്നു തോന്നുന്നു..
ഇന്ന് മാതൃസ്നേഹത്തേക്കാളും മഹനീയമായൊന്നില്ലെന്നു മനസിലാക്കുമ്പോള്‍ .. ആ അമ്മ കൊച്ചുമനസിന്റെ തൃപ്തിക്കും,ആ ജീവിതത്തിന്റെ സുരക്ഷിതത്വത്തിനും വേണ്ടി.. മുന്‍പേ കരുതലെടുത്ത പോലെ..
ശിവാ..
അമ്മ പറയാറുള്ളതു പോലെ ..കടന്നു വരുന്നയാളെ സ്നെഹിക്കണം.. എന്നുണ്ട്..
ഷാനവാസ്..
വില കൊടുത്തു വാങ്ങുന്ന ഭര്‍ത്താക്കന്‍മാരെ കിട്ടുമായിരിക്കും..
ആ അമ്മ പഠിപ്പിച്ചത് .. വില കൊടുക്കാതെ സ്നേഹിക്കാനാകുന്ന ഒരാളെക്കുറിച്ചായിരുന്നു...
അങ്ങനെയൊരാളുണ്ടാകില്ലെ ഈ ലോകത്തില്‍...
കാലം മനുഷ്യമനസില്‍ മാറ്റങ്ങളുണ്ടാക്കിയെങ്കിലും.. എല്ലാവരുടെ മനസും തേടുന്നത് ഒരേ സ്നേഹത്തെ തന്നെയല്ലെ?

ശ്രീ said...

കൊള്ളാം, കൊച്ചു ചിന്തകള്‍...

Rafeeq said...

കൊള്ളാം

കാവലാന്‍ said...

കൊള്ളാം. അക്ഷരങ്ങളോട് ആവേശമല്പ്പം കൂടുതലുള്ള പോലെ തുടരുക....

joice samuel said...

:)

ആഗ്നേയ said...

ആഴമേറിയ ചിന്ത ജ്വാലാ..
പക്ഷേ ഒന്നുകൂ‍ടി ശ്രദ്ധിച്ചിരുനുവെങ്കില്‍ ഞാനറിയുന്ന ജ്വാലക്കിത് വരികളാക്കാമായിരുന്നു...

PIN said...

ഇതിലൊരു നിഷ്കളങ്കതയുണ്ട്‌.
കടന്നു വരുന്ന ആളുമായി പരസ്പരം സ്നേഹം പങ്കിടുന്നതിനും, ആ സിന്ദൂരം ദീർഘ നാൾ അണിയുന്നതിനും ആശംസകൽ നേരുന്നു...

Nisha/ നിഷ said...

ശിവാ..
ഷാനവാസ്..
ശ്രീ..
റഫീക്ക്..
കാവലാന്‍...
മുല്ലപ്പൂ...
അഗ്നേയ ചേച്ചീ..
പിന്‍...
വായിച്ചതിനും ..
അഭിപ്രായം പറഞ്ഞതിനും നന്ദി...

മഞ്ഞുതുള്ളി.... said...

സ്നേഹം .. അതിനോടുള്ള ആവേശം ഒരിക്കലും കെട്ടടങ്ങുന്നില്ല.. ഒരു കവിക്കും കവിതക്കും പൂര്‍ണമായി വരച്ചുകാണിക്കാന്‍ കഴിയാത്ത ഒന്നു.. അത് കൊണ്ടു തന്നെയാകണം നമ്മളെല്ലാവരും സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്നതും...
കൊള്ളാം , നന്നായിരിക്കുന്നു... ഇനിയും ഒരുപാടു എഴുതണം.. താഴെ കുറിപ്പെഴുതാന്‍ കാത്തിരിക്കുന്നു..

Unknown said...

nanniyit und..........