എന്റെ കൂര്‍ത്തു നീണ്ട നഖങ്ങള്‍
നിന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍..
ചീറ്റുന്ന രക്തത്തിന്റെ
ചുവപ്പെന്നെ ഉന്മത്തയാക്കുന്നതെന്തേ?
അതിനായി...
മിഴിനീരു വറ്റാത്ത എന്റെ കണ്ണുകളെന്തേ
ഒരിറ്റു നീരു പോലുമുതിര്‍ക്കാത്തത്..
എനിക്ക് ക്രൂരയാകാന്‍ കഴിയില്ലെന്നു നീ പറയുമ്പൊഴും..
വേദനയൂറുന്ന നിന്റെ നയനങ്ങളേക്കാള്‍
എനിക്കിഷ്ടം..
ക്രോധാഗ്നിയിലെന്നെ ദഹിപ്പിക്കാന്‍
തുടങ്ങുന്ന നിന്റെ കണ്ണുകളാണ്..
പിന്നെ
വേദനയാല്‍ പുളയുന്ന നിന്റെ അധരങ്ങളും..
ആളിക്കത്തുന്ന പകയാണോ
എന്നില്‍ ജ്വലിക്കുന്ന ജ്വാല..
അതൊ..
കത്തി തീര്‍ന്ന കരിന്തിരിയുടെ
പുകയൊ?
അതൊ
അതില്‍ കത്തിയൊടുങ്ങാനൊരുങ്ങുന്ന
കനല്‍ക്കട്ടയോ?
നീ എന്നെ സഹിച്ചിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം..
നീ എന്നെ ഉപദ്രവിക്കുന്നതാണ്...
ആക്രമിച്ച് പരിക്കേല്‍ക്കപ്പെടുമ്പൊഴുള്ള..
ദേഹത്തെ ചുട്ടുനീറ്റല്‍..
മനസിന്റെ നീറ്റലിനേക്കാള്‍ ഭേദമാണ്..
നിന്റെ നിശബ്ധതയേക്കാള്‍ ഒരുപാടു സന്തോഷവും..
എന്റെ നഖപ്പാടു തീര്‍ത്ത
നിന്റെ ശരീരം കാണുമ്പോള്‍..
തോന്നുന്ന സംതൃപ്തി..
നിന്നെ സ്വന്തമാക്കിയതിനേക്കാള്‍.. വലുതായിരുന്നൊ?
അല്ല..
പക്ഷെ..
നീ അന്യമാവുന്ന വേദനയേക്കാള്‍
ഒരുപാടു ചെറുതായിരുന്നു ആ സങ്കടം......
അന്യമാവാന്‍ കൊതിക്കാത്ത എന്റെ മനസിന്റെ
കഥ..
ആ മുറിപ്പാടുകള്‍ ..നിന്നോട്..
സ്വകാര്യമായെങ്കിലും പറഞ്ഞെങ്കിലൊന്നൊരു
വേള ഞാന്‍ കൊതിച്ചു പോവുകയാണ്....
ഇനി നീ പറയൂ...
ഞാന്‍ ക്രൂരയാണോ?
Monday, September 15, 2008
Subscribe to:
Post Comments (Atom)
21 comments:
നീ എന്നെ സഹിച്ചിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം..
നീ എന്നെ ഉപദ്രവിക്കുന്നതാണ്...
ആക്രമിച്ച് പരിക്കേല്‍ക്കപ്പെടുമ്പൊഴുള്ള..
ദേഹത്തെ ചുട്ടുനീറ്റല്‍..
മനസിന്റെ നീറ്റലിനേക്കാള്‍ ഭേദമാണ്..
നീ ഒരിക്കലും ഒരു ക്രൂരയല്ല. പക്ഷെ, നീ ക്രൂരയല്ലങ്കിൽ ഞാൻ നിന്നെ പ്രേതമെന്ന് വിളിക്കും. നല്ല വരികളാ കെട്ടോ..
:)
ആണ്
നീ എന്നെ സഹിച്ചിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം..
നീ എന്നെ ഉപദ്രവിക്കുന്നതാണ്...നല്ല്ല വരികള്‍...നീ ഒരിക്കലും ക്രൂരയല്ല...എനിക്കു നിന്നെ നന്നായി ഇഷ്ട്പ്പെട്ടു.....
അന്യം നിന്നു പോകുന്ന
നല്ല മനസ്സുകള്‍ക്ക്,
ഇക്കാലത്തെ,
നഖപ്പാടുകള്‍ കൊണ്ടെങ്കിലും
സ്വയം വെളിപ്പെടുത്താനായേക്കും.....
എന്റെ കുടിലിലേയ്ക്ക് സ്വാഗതം.
www.nagnan.blogspot.com
നഖക്ഷദങ്ങളും ദന്തക്ഷതങ്ങളും ഏറ്റ് പിടയുമ്പോഴും സ്നേഹിക്കാൻ കഴിയുന്ന നീ എങ്ങനെ ക്രൂരയാകും ?
നിന്നിലെ ജ്വാലയെപ്പോലെയാണ് നീ
ഇതൊക്കെ ഇഷ്ടവും സ്നേഹവുമൊക്കെ കൂടുമ്പോള്‍ അറിയാതെ ചെയ്തു പോകുന്നതാണ്....
നീ എന്നെ സഹിച്ചിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം..
നീ എന്നെ ഉപദ്രവിക്കുന്നതാണ്...
ജ്വാലയുടെ സ്‌നേഹത്തിന്റെ ആഴം എത്രമാത്രമെന്ന് ഈ വരികള്‍ പറയുന്നു.
VERY NICE
വരികളിഷ്ടമായി, ആശംസകള്‍
:)
നരിക്കുന്നാ..
ഞാനൊരു പ്രേതമല്ല..
ഒരു സാധാരണ മനുഷ്യസ്ത്രീ മാത്രമാണ്..
അങ്ങനെയെങ്കില്‍ ക്രൂര തന്നെ അല്ലെ?
സിമി..
അതെ ഒരു ക്രൂര തന്നെ അല്ലെ?
നഗ്നാ...
സ്നേഹത്തെ സ്വയം വെളിപ്പെടുത്താന്‍
നഖപ്പാടു തീര്‍ക്കേണ്ടി വരുന്നു ചിലപ്പോഴെല്ലാം..
ശിവാ..സ്പന്ദനം
സ്നേഹവും ഇഷ്ടവും കൂടുമ്പോള്‍ ചെയ്യുന്നതാണെങ്കില്‍..
ഉള്ളിലെ സ്നേഹം വെളിപ്പെടുത്താന്‍ ഉപദ്രവിക്കേണ്ടി വരുന്നതിന്റെ നിസ്സഹായതെയെക്കുറിച്ചാണെനിക്കു പറയാനുള്ളത്..
അനൂപ്..
സിമി..
മാന്മിഴി..
പിന്‍..
പ്രിയ..
ഫസല്‍..
കാപ്പിലാന്‍..
അഭിപ്രായം പറഞ്ഞതിനു
നന്ദി
ആരുടെ ഭാഗത്തുനിന്നാണുത്തരം തരേണ്ടത്?
ഓ.ടോ..ആ സിമി ഇതേ പറയു..:-)
pedi thonnunnutto :)
വ്യഭിചാരം...മലീമസം.. വാക്കുകളിലെ വ്യന്ഗ്യാര്ത്ഥം ചുമ്മാ പറഞ്ഞതല്ല അല്ലെ... ഒളിഞ്ഞിരിക്കുന്ന ഒരു ചൂണ്ടി കാട്ടലുകള് കൂടുതല് വായിച്ചപ്പോള് മനസ്സിലായി. പള്ളിലെ അച്ചന് മാരെയൊക്കെ അച്ഛാ അച്ഛാ എന്ന് വിളിക്കാറില്ലേ , അവരൊക്കെ സ്വന്തം അച്ചന് പരകമാവില്ലല്ലോ ... ആള് ദൈവങ്ങളെ അമ്മാന്നൊക്കെ വിളിച്ചാലും സ്വന്തം അമ്മക്ക് പകരമാകുമോ ? ഇല്ലെന്നാണ് ഉത്തരമെങ്കില് തെറ്റി...അതിലേക്ക് പോകുന്ന ഒരു സംഭവം പറയാം...കൂടെ പഠിച്ച ഒരു വടകര മുക്കാളി ടീം , സ്വന്തം അമ്മയുടെ ദാരുണ മരണ ശേഷം ഈ അമ്മയിലേക്ക് അഭയം പ്രാപിച്ചു.ലൌകിക ജീവിതത്തില് നിന്നു ഒളിച്ചോടി അല്ലെങ്കില് മുക്തി പ്രാപിച്ചു എപ്പോ ഈ അമ്മയുടെ കൂടെ ലോകം ചുറ്റുന്നു...സ്വന്തം അമ്മക്ക് പകരമാണോ ഇത് എന്ന് ചോദിച്ചാല് പുള്ളിക്കരാന് ഒന്നും പറയില്ല ...കോളേജില് തെറിയൊക്കെ പറഞ്ഞു നടന്നന്റെ മൊഴികളില് ദൈവ ഗീതികള്.. കാലം പോയ പോക്കെ ...അമ്മയുടെ ഭൂതം എന്തായാലും ഒരു പിടിച്ചടുപ്പിക്കുന്ന ഒരു ശക്തി ഇല്ലെന്നു പറയാതിരിക്കാന് വയ്യ . ദൈവങ്ങളും ഭക്തിയുമൊക്കെ ഒരു ബിസിനസ് മോഡിലേക്ക് പോകുമ്പോ സാധ ജനങള്ക്ക് എന്ത് ചെയ്യുന്നു എന്നതിനെ തുലനം ചെയ്യേണ്ടിയിരിക്കുന്നു... കൂടുതല് ഒന്നും അറിയില്ലെന്കിലും ഒരു ഓപ്പണ് ഹാര്ട്ട് സര്ജറി കാശോന്നുമില്ലാതെ അമ്മയുടെ ആശുപത്രിയില് ചെയ്ത കഥ കേട്ടിട്ടുണ്ട് . അപ്പൊ ഒരു comparative studiyil അമ്മയെന്ന് വിളിക്കുന്നതിനെ വലിയ തോതില് വിമര്ശിക്കുന്നതില് എന്താ കാര്യം ...ഒരു രണ്ടാനമ്മ അല്ലെകില് ഒരു വളര്ത്തമ്മ എന്നൊക്കെ കരുതിക്കൂടെ...?
നിഷാ...
ആദ്യമായാണ് നിന്റെ കവിതയില്‍
ഇത്ര വന്യത കാണുന്നത്...
ആരോടോ പക തീര്‍ക്കും പോലെ...
പേമാരിയോ
കൊടുങ്കാറ്റോ
അഗ്നിപര്‍വതമോ
നിന്റെ മനസില്‍ കുടിയിരിക്കുന്നുവെന്നറിയുന്നു...
ശാന്തമായിരുന്ന മനസില്‍ കിടന്നത്
വിറളിപിടിച്ച് പുറം ചാടുമ്പോള്‍
അത് കിടക്കുന്ന പ്രതലം പോലും കത്തിചാമ്പലാകുന്നത്
സ്വാഭാവികം...
നീയിന്ന് ആരുടേയോ നിശബ്ദതയെ ഭയക്കുന്നു..
മൗനത്തിന്റെ കനല്‍ ഹൃദയത്തെ
തുറന്ന് അകത്തേക്ക് കയറിപോവുമോ എന്ന് ആകുലപ്പെടുന്നു...
അല്ലെങ്കില്‍
സഹനത്തേക്കള്‍ മുറിവിന്റെ വേദനയെ സ്വാഗതം
ചെയ്യാന്‍ നിനക്കാവില്ല...
നീ ക്രൂരയാണോയെന്ന്
നിനക്ക് മാത്രമെ പറയാനാവു...
നിന്റെ മുഖമിരുളുന്നതും കണ്ണുനിറയുന്നതും കണ്ട്...
ആകാശസീമകള്‍ ചുവന്ന് തുടുക്കുന്ന
സായന്തനത്തെ
ആര്‍ക്കെങ്കിലും ഭയക്കാതിരിക്കാനാവുമോ...
കാഴ്‌ചക്കാരനായി നില്‍ക്കുകയായിരുന്നു...
കാടുകയറുന്ന ചിന്തകളുടെ
ആഴി കണ്ടപ്പോള്‍...
എഴുതാതിരിക്കാനായില്ല...
ആശംസകള്‍...
ഒരു പക്ഷെ
അതവന്റെ
കുറ്റമാവാം...അല്ലേ..?
നീയവന്റെ ഒരേയൊരു
കാമുകിയായിരുന്നോ...???
അല്ല എങ്കില്‍
എനിക്കെങ്ങിനെ
നിന്നെ മാത്രം
കുറ്റപ്പെടുത്താനാവും..????
അതോ..::::::
നിന്റെ സങ്കല്‍പ്പങ്ങളുടെ
ചിറകുകള്‍ക്ക് പരിധി
വേണമെന്ന്.....
നിന്റെ ആഗ്രഹങ്ങളുടെ
നിറങ്ങള്‍ക്ക് അതിതീവ്രതവേണ്ടെന്ന്...
നീയെന്ത് കൊണ്ട് ചിന്തിച്ചില്ല....
അനോണി മാഷ് പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് സത്യത്തില്‍ പിടികിട്ടിയില്ല... അതുപറയുന്നതിന്റെ സാഹചര്യവും മനസിലായില്ലാ..
ആഗ്ന ചേച്ചീ..
ഇതു ഞാനെന്റെ ഭാഗത്തു നിന്നും പറയുന്നു, മറുഭാഗത്തു മൌനത്തിന്റെ ആവരണമാണ്, കഴിയുമെങ്കില്‍ അവിടെ നിന്നുത്തരം പറയൂ... ആ മൌനം പറിച്ചെറിയാമല്ലൊ?
ടിന്‍സ്..
പേടിക്കണ്ടാ...
ഞാന്‍ ക്രൂരയാണോ എന്നു സംശയിക്കുന്നവരേക്കാള്‍ ഭയക്കേണ്ടത്, ഞാന്‍ പാവമാണെന്നു പറയുന്നവരെയാണ്..
ഗിരീഷ്..
മനസിലെ വന്യത വരികളായി രൂപാന്തരം പ്രാപിച്ചത് സ്വാഭാവികം...
തിളച്ചു മറിയുന്ന ജ്വാലാമുഖിയാകാന്‍ കൊതിക്കുന്നവള്‍ക്ക് ഇത്രയും വന്യത പ്രതീക്ഷിച്ചുകൂടേ??
അതെ ഞാനിന്ന് മൌനത്തെ ഭയക്കുന്നു...
മനസിന്റെ സഹനത്തേക്കാള്‍.. മുറിവിന്റെ വേദനയെ സ്വാഗതം ചെയ്യാന്‍ കഴിയുന്നത് അതു കൊണ്ടാവാം..
അമൃതാ..
“നീയവന്റെ ഒരേയൊരു
കാമുകിയായിരുന്നോ...???“
അറിയില്ലാ....
എന്റെ സങ്കല്‍പ്പങ്ങള്‍ക്കൊരിക്കലും അതിരു പാകാനായിരുന്നില്ലെനിക്ക്...
നിനക്കു വട്ടാണൊ??
വരികൾ ഇഷ്ടമായി
എന്തൊരു കവിത..!
:-)
ഉപാസന
Post a Comment