Wednesday, March 4, 2009

വര്‍ണ്ണങ്ങള്‍...



ജനിച്ചപ്പോള്‍
കറുപ്പും വെളുപ്പുമല്ലാതെ ഒന്നുമില്ലായിരുന്നു ....
എന്റെ മുന്നില്‍....

പക്ഷെ ഇന്ന് ...
ജീവിതത്തില്‍ കടന്നു വന്ന വര്‍ണ്ണങ്ങള്‍.....

മഴവില്ലില്‍ നിന്നും പടര്‍ന്നിറങ്ങിയ
ചുവപ്പ്, എന്റെ സിരകളില്‍ പകരുന്നത്
ഒടുങ്ങാത്ത പകയാണ്.....
മുറിവേല്‍ക്കുമ്പൊഴും ഒഴുകുന്ന രക്തച്ചുവപ്പ്..
എന്നെ ഉന്മത്തയാക്കുന്നത് അതായിരിക്കാം...

ശലഭത്തിലന്റെ ചിറകില്‍ നിന്നടര്‍ന്ന
പീതാംബരം, എന്റെ സൌഹൃദങ്ങളെയാണു
നനച്ചത്...

ജീവിതയാത്രയില്‍ പകര്‍ന്നു കിട്ടിയ
പച്ചത്തുരുത്തില്‍ നിന്നും പടര്‍ന്നിറങ്ങിയ
പച്ചപ്പ്, എന്റെ ഹരിതാഭമായ ഓര്‍മ്മകളാണ്.

യാത്രയുടെ അവസാനത്തില്‍
ആരംഭശൂരത്വമൊടുങ്ങിയ ഞാനെന്ന
യാത്രികനില്‍ പകര്‍ന്നത്
വാനപ്രസ്ഥത്തിന്റെ കാവി നിറമായിരുന്നു

നിറങ്ങള്‍ ചാലിച്ച വസന്തത്തില്‍ നിന്നും
ഒപ്പിയെടുത്ത വയലറ്റു നിറം
മരണത്തിന്റേതെന്നു പറഞ്ഞ്
കവിതകള്‍ ഭയപ്പെടുത്തുന്നു..

എന്റെ മറവികള്‍ക്ക്...
നീല നിറമാണ്... ആഴക്കടലിന്റെ നിറം...
അഗാധതയില്‍ ഒരുപാടു
മുഖങ്ങളൊളിപ്പിച്ച നിശബ്ദതയുടെ നിറം

നിര്‍വചിക്കാനാകാത്ത മനസിന്റെ വര്‍ണ്ണങ്ങളെ
നീ വരച്ചെടുത്ത മനോഹാരിതയിലൊളിപ്പിച്ചതില്‍
നിന്റെ കൈയ്യടക്കം കണ്ടമ്പരന്നത് , ആ
വര്‍ണ്ണങ്ങളുടെ നിര്‍വചിക്കാനാകാത്ത ഭംഗി കണ്ടീട്ടാണ്..

10 comments:

Nisha/ നിഷ said...

ജനിച്ചപ്പോള്‍
കറുപ്പും വെളുപ്പുമല്ലാതെ ഒന്നുമില്ലായിരുന്നു ....
എന്റെ മുന്നില്‍....

പക്ഷെ ഇന്ന് ...
ജീവിതത്തില്‍ കടന്നു വന്ന വര്‍ണ്ണങ്ങള്‍.....

പുതിയ പോസ്റ്റ് - വര്‍ണ്ണങ്ങള്‍...

പ്രയാണ്‍ said...

അവസാനം
ജീവിതത്തില്‍ കടന്നു വന്ന വര്‍ണ്ണങ്ങള്‍.....
എല്ലമൊന്നിച്ച് ചാലിച്ചുനോക്കുമ്പോള്‍
കിട്ടുക പവിത്രമായ വെള്ളനിറമാണ്....
നന്നായിട്ടുണ്ട്.....ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ മറവികള്‍ക്ക്...
നീല നിറമാണ്... ആഴക്കടലിന്റെ നിറം...
അഗാധതയില്‍ ഒരുപാടു
മുഖങ്ങളൊളിപ്പിച്ച നിശബ്ദതയുടെ നിറം

ജ്വാലയായ്...

Anonymous said...

"എന്റെ മറവികള്‍ക്ക്...
നീല നിറമാണ്... ആഴക്കടലിന്റെ നിറം...
അഗാധതയില്‍ ഒരുപാടു
മുഖങ്ങളൊളിപ്പിച്ച നിശബ്ദതയുടെ നിറം..."
മനോഹരങ്ങളായ വരികൾ....

the man to walk with said...

ishtaayi

പാവപ്പെട്ടവൻ said...

നല്ല ആശയം ,പുതിയ ചിന്തകള്‍ , മനോഹരമായ എഴുത്ത്
അഭിനന്ദനങ്ങള്‍

Nisha/ നിഷ said...

പ്രയാണ്‍,
ജീവതമെന്ന ജലബിന്ദുവിലൂടെ കടന്നു പോകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ണ്ണാങ്ങളാണിവിടെ.... അതെല്ലാം സമന്വയിപ്പിക്കാനാകുമൊ....
അത്രയും ഉയര്‍ന്ന തലത്തില്‍ നമ്മുടെ മനസിനെത്താന്‍ എത്ര മാത്രം പരിശീലിപ്പിക്കണം ....
നമുക്കെന്നും ഈ വര്‍ണ്ണങ്ങള്‍ മാത്രം കാണാനാകും അല്ലെ?....

പകല്‍ക്കിനാവന്‍...
വേറിട്ട ശബ്ദം ....
the man to walk with ..
പാവപ്പെട്ടവന്‍ ...
വന്നു അഭിപ്രായം പറഞ്ഞവര്‍ക്കും
വായിച്ചു കടന്നു പോയവര്‍ക്കും...
നന്ദി...

മഞ്ഞുതുള്ളി.... said...

um.. good one

ഗിരീഷ്‌ എ എസ്‌ said...

PAZHAKIDRAVICHU TUDANGIYA ORMAKALUDE NIRAMENTHANENNU
VERUTHE CHINTHICHU
ITHU VAYICHAPPOL...

ശ്രീ said...

നന്നായിട്ടുണ്ട്, വരികള്‍!