
മനസിലൊരു ചിത തീര്‍ക്കയാണു ഞാന്‍
കനവിലൊരു സ്വപ്നം സമ്മാനിച്ച നീ..
നിനക്കാതെ വന്ന്, പറയാതെ പോയ
നിനക്കൊരു സമ്മാനമായീ ചിതയെരിയട്ടെയിനിയുമാളട്ടെ...
എരിഞ്ഞൊടുങ്ങുമ്പോഴും ആളിക്കത്താന്‍
കരിഞ്ഞുണങ്ങുമ്പോഴും കനലായായ് തീരാന്‍
കൊതിച്ചെന്റെ സ്വപ്നങ്ങള്‍ പോലും വഴി
പിരിഞ്ഞില്ലാതായപ്പോളൊരു നാള്‍ നിന്‍ -
വിരല്‍ത്തുമ്പിലെന്‍ ജീവന്റെ നാളം തുടിച്ചിരുന്നൊ?
എന്റെ സങ്കല്‍പ്പങ്ങളേക്കാളും ഭംഗി പകരാന്‍
നിനക്കാവുമെന്നു മോഹിച്ചോ, വഴിതെറ്റിയ
മനസിന്റെ കാണാചരടിനാഞ്ഞു വലിച്ചോ,
മിഴിയിലൊരാകാശം തീര്‍ത്ത് കാത്തിരുന്നത്..
ഇതുപോലൊരു ചിത തീര്‍ക്കാനായിരുന്നൊ?
തിരിച്ചറിയുന്നില്ല പലതും...
നിന്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയതി-
ലെന്റെ സ്വപ്നങ്ങള്‍ തന്‍ ചിതയെരിയുമ്പോള്‍
നിന്റെ സങ്കല്പങ്ങളിലെ ഞാനാവാന്‍ കൊതിച്ചാവാമിന്നുമെന്റെ
നീരുറയാത്ത മിഴികളെ ഞാന്‍ സ്വന്തമാക്കിയത്..
ചിതയെരിഞ്ഞു തീരും മുന്‍പേ മടങ്ങണം,
കരിഞ്ഞ അസ്ഥികള്‍ക്കിടയിലെന്റെ
മനസെനിക്കു നഷ്ടപ്പെടുത്താനാവില്ല..
ചിതയിലാളിപ്പറക്കുന്ന ഓര്‍മ്മകളെന്തെങ്കിലും അവശേഷിപ്പിച്ചാലോ?
ഭയമാണെനിക്ക് ജീവിച്ചും മരിച്ചും
തീര്‍ക്കുന്ന മൃതദേഹത്തേക്കാളും ..
ഈ മനസിലെരിയുന്ന ചിതയെ..
10 comments:
“ചിതയെരിഞ്ഞു തീരും മുന്‍പേ മടങ്ങണം,
കരിഞ്ഞ അസ്ഥികള്‍ക്കിടയിലെന്റെ
മനസെനിക്കു നഷ്ടപ്പെടുത്താനാവില്ല..
ചിതയിലാളിപ്പറക്കുന്ന ഓര്‍മ്മകളെന്തെങ്കിലും അവശേഷിപ്പിച്ചാലോ?
ഭയമാണെനിക്ക് ജീവിച്ചും മരിച്ചും
തീര്‍ക്കുന്ന മൃതദേഹത്തേക്കാളും ..
ഈ മനസിലെരിയുന്ന ചിതയെ.."
ഒരു ചിന്താശകലം...
ചില വരികളായി...
ചിതയിലാളിപ്പറക്കുന്ന ഓര്‍മ്മകളെന്തെങ്കിലും അവശേഷിപ്പിച്ചാലോ?
ഭയമാണെനിക്ക് ജീവിച്ചും മരിച്ചും
തീര്‍ക്കുന്ന മൃതദേഹത്തേക്കാളും ..
ഈ മനസിലെരിയുന്ന ചിതയെ..
ഈ വരികള്‍ വല്ലാത്തൊരു ഫീല്‍ തരുന്നു
മനസ്സ് നൊമ്പരം കൊള്ളുന്നു!
കനവിലൊരു സ്വപ്നം സമ്മാനിച്ച നീ - പ്രയൊഗത്തിലും ആവിഷ്ക്കരണത്തിലും പാകപ്പെടാത്ത വാക്കും വരികളും ....പക്ഷെ വായിച്ചു തീരുമ്പൊ എവിടെയൊ ഒരു വേദന ഫീല്‍ ചെയ്യുന്നുണ്ട്....പക്ഷെ ഞങ്ങള്‍ക്ക് അതു പോരാ...ജ്വാലാമുഖി...മനസ്സില്‍ തങ്ങുന്ന ഒരു വരിപോലുമില്ല പക്ഷെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണാനുണ്ട്.
ഭയമാണെനിക്ക് ജീവിച്ചും മരിച്ചും
തീര്‍ക്കുന്ന മൃതദേഹത്തേക്കാളും ..
ഈ മനസിലെരിയുന്ന ചിതയെ.."
തേഞ്ഞു പഴകിയ പ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക അതി തീവ്രമാണ് ജ്വാലമുഖിയുടെ ചിന്തകള്‍ അത് സത്യസന്ധമായി വച്ചുകെട്ടുകളില്ലാതെ എഴുതുക കവിത നന്നാവും കാത്തിരിക്കുന്നു
ചിതയെരിഞ്ഞു തീരും മുന്‍പേ മടങ്ങണം,
കരിഞ്ഞ അസ്ഥികള്‍ക്കിടയിലെന്റെ
മനസെനിക്കു നഷ്ടപ്പെടുത്താനാവില്ല..
ചിതാ സങ്കല്‍പ്പങ്ങളിലെ ചിതറിയ മാനങ്ങള്‍ മനോഹരം
നിന്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയതി-
ലെന്റെ സ്വപ്നങ്ങള്‍ തന്‍ ചിതയെരിയുമ്പോള്‍
നിന്റെ സങ്കല്പങ്ങളിലെ ഞാനാവാന്‍ കൊതിച്ചാവാമിന്നുമെന്റെ
നീരുറയാത്ത മിഴികളെ ഞാന്‍ സ്വന്തമാക്കിയത്..
മൊത്തത്തില്‍ കവിയത്രിയ്ക്ക് കുറേ നിരാശാബോധമുണ്ടെന്നു തോന്നുന്നുവല്ലോ!!!
:)
നല്ല വരികളും, ആശംസകളും...
തിരിച്ചുവരവിനു നന്ദി.
ഒന്നും കരുതരുതേ വാക്കുകള്‍ കൊണ്ടോരമ്മാനമാട്ടം പോലെ. കനവും സ്വപ്നവുമൊന്നാകുമ്പോല്‍ കനവിലൊരു സ്വപ്നമെന്നത്???
ആശംസകള്‍
പ്രിയപ്പെട്ട വായനക്കാരേ..??
മനസില്‍ തോന്നിയ വരികളെ....
തിരുത്തുകൂടാതെ പകര്‍ത്തിയതാണ്....
തേഞ്ഞു പഴകിയ പ്രയോഗങ്ങളെ പറ്റി പറയുകയാണെങ്കില്‍...
വായന കുറവായതിനാലാകാം.... അങ്ങനെ സംഭവിച്ചത്...
പിന്നെ
കനവും.. സ്വപ്നവും ഒന്നാണെന്നറിയുമെങ്കിലും...
ഒരു കിനാവില്‍.... അതായത്.. ചുമ്മാ.. ഒരു പകല്‍ക്കിനാവ്.. (ബോധപൂര്‍വ്വമുള്ള ഒരു സ്വപ്നം കാണലില്‍.. )അറിയാതെ ഒരു സ്വപ്നമായി ഭവിച്ചതാണുദ്ദേശിച്ചത്....
നാം സ്നേഹിക്കുന്നൊരാള്‍ക്കു വേണ്ടി....അവരുടെ സ്വപ്നങ്ങളെ സഫലമാക്കാന്‍....
നമ്മുടെ സ്വപ്നങ്ങളെ കത്തിച്ചു കളയേണ്ട നിസ്സഹായതയെപറ്റി.. എഴുതിയതാണ്....
നിരാശാബോധത്തേക്കാളും...
ആ സ്നേഹം നേടാനുള്ള അടങ്ങാത്ത കൊതിയാണിതില്‍....
നാം സ്നേഹിക്കുന്നവര്‍ക്കും നമ്മെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി... നാം മറ്റൊരാരാളായി മാറാറില്ലെ?
വായിച്ചവര്‍ക്കും ... അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി....
ആദ്യമായാണു.. ഇങ്ങനെ ..
കീറിമുറിച്ചുള്ള ടെസ്റ്റിനു വിധേയമാകുന്നത്...
ഇനി പോസ്റ്റുമ്പോള്‍...
2/3 വട്ടം വായിച്ചീട്ടു പോസ്റ്റാം....
മനോഹരം..!!!
galanagal asthamikunilla,kanuneer theerunumilla,chithakal vannu kodayirikum,E= MC2
Post a Comment