Tuesday, June 23, 2009

ചിന്തകളുടെ വേഗം


കൂകിപ്പായുന്ന തീവണ്ടിയുടെ താളത്തില്‍
ചിന്തിക്കാനിഷ്ടപ്പെടുന്നതിനാലാവാം..
ജീവിതത്തില്‍ യാത്രകള്‍
അനിവാര്യമായിത്തീരുന്നത് ...


ചിന്തകളുടെ വേഗത്തിനൊപ്പം
സഞ്ചരിക്കാനാകാതെ കിതക്കുന്ന
സഹയാത്രികരെ കാണുമ്പോള്‍
സഹതാപമല്ലാ, കോപമാണടക്കാനാവാത്തത്..

8 comments:

Nisha/ നിഷ said...

ചിന്തകളുടെ വേഗത്തിനൊപ്പം
സഞ്ചരിക്കാനാകാതെ കിതക്കുന്ന
സഹയാത്രികരെ കാണുമ്പോള്‍
സഹതാപമല്ലാ, കോപമാണടക്കാനാവാത്തത്....

ഒരു ചിന്താശകലം..

Rejeesh Sanathanan said...

എല്ലാവര്‍ക്കും ഒരുപോലെ മിടുക്കരാകാന്‍ കഴിയില്ലല്ലോ..ക്ഷമിക്കുക...........

വശംവദൻ said...

ചിന്തകളുടെ വേഗത്തിനൊപ്പം
സഹയാത്രികർക്കും സഞ്ചരിക്കാൻ കഴിയട്ടെ.

ramanika said...

മനസ്സ് പറയുന്ന സ്ഥലത്ത് എത്താന്‍ കഴിയാത്തതാണല്ലോ എല്ലാവരുടെയും പ്രോബ്ലം
ഇത് കോപം കൊണ്ട് നേരയാവില്ല !
എന്നാലും ശ്രമം നല്ലതാണു !

ഹരീഷ് തൊടുപുഴ said...

കൊള്ളാം!! നല്ലാ കാര്യം..

എല്ലാവര്‍ക്കും ചിന്തയുടെ വേഗത്തിനൊപ്പമെത്തന്‍ സാധിക്കുമോ??
സാധിച്ചിരുന്നെങ്കില്‍ എന്തായേനേ സ്ഥിതി!!!

നല്ല വരികള്‍; ആശംസകള്‍..

ആ മുകളില്‍ കൊടുത്തിരിക്കുന്ന പടം ഫോട്ടോഷോപ്പ് ആണോ??

Nisha/ നിഷ said...

മാറുന്ന മലയാളീ....
വശംവദ....
ramaniga..
ഹരീഷേട്ടാ..
എല്ലാവരും... എന്നെ കുറ്റപ്പെടുത്താ‍ണോ...??

ആ സഹയാത്രികരുടെ കിതപ്പ്...
അവരുടെ ലക്ഷ്യത്തെ..
ഒരുപാടു ദൂ‍രെയാക്കുമെന്നറിയുമ്പോള്‍....
സഹതാപത്തേക്കാളധികം...
കോപവും നിരാശയുമാണ്....

പിന്നെ..
ആ ഫോട്ടോ..
പെയിന്റിങ് ആണെന്നു തോന്നുന്നു...
ഞാന്‍ ഗൂഗിളില്‍ നിന്നും അടിച്ചു മാറ്റിയതാ....

Vinodkumar Thallasseri said...

'കൂകിപ്പായുന്ന തീവണ്ടിയുടെ താളത്തില്‍
ചിന്തിക്കാനിഷ്ടപ്പെടുന്നതിനാലാവാം..
ജീവിതത്തില്‍ യാത്രകള്‍
അനിവാര്യമായിത്തീരുന്നത് '.

യാത്രകള്‍ അനിവാര്യമായതുകൊണ്ട്‌ തീവണ്ടിയുടെ താളത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയതുമാവാം. ആശംസകള്‍.

ഗുരുജി said...

അഭിനന്ദനങ്ങൾ