Thursday, July 30, 2009
സ്നേഹത്തിനും അളവുപാത്രം
നീ എനിക്കിപ്പോള്‍ മരുഭൂമിയാണ്..
വിശ്വാസത്തിന്റെ നനവും
സ്നേഹത്തിന്റെ പച്ചപ്പും
ഇല്ലാത്ത ഭൂമി..
നിന്റെ വാക്കുകള്‍ക്കിടയിലെ
മൌനത്തിന്റെ അര്‍ത്ഥം
തേടിയലഞ്ഞില്ലാതായനാള്
മറന്നീട്ടല്ല...
ഞാന്‍.... വീണ്ടും..
നിന്റെ വരികള്‍ക്കിടയിലെ അകലത്തിന്റെ
കണക്കെടുക്കുക്കുന്നത്...
നിന്നിലേക്കു ഞാനൊഴുകിയത്
നിനക്കാത്ത നേരത്തു...
തിരിമുറിയാതെ പെയ്യുന്ന ...
തിരുവാതിരപ്പെയ്ത്തായാണ്..
നീ നീറിപ്പിടയുമ്പൊഴും
നീ എന്നിലേക്കൊഴുക്കിയത്...
കാലം തെറ്റിപ്പെയ്ത മഴ
കനിഞ്ഞ പ്രളയമാണ്.....
അതുകൊണ്ടാവാം...സ്നേഹത്തിനും
അളവുപാത്രമുണ്ടെന്ന് ഞാന്‍
അറിയാതെ പോയത്...
Subscribe to:
Post Comments (Atom)
15 comments:
നീ നീറിപ്പിടയുമ്പൊഴും
നീ എന്നിലേക്കൊഴുക്കിയത്...
കാലം തെറ്റിപ്പെയ്ത മഴ
കനിഞ്ഞ പ്രളയമാണ്.....
അതുകൊണ്ടാവാം...സ്നേഹത്തിനും
അളവുപാത്രമുണ്ടെന്ന് ഞാന്‍
അറിയാതെ പോയത്...
new post...
നിന്നിലേക്കു ഞാനൊഴുകിയത്
നിനക്കാത്ത നേരത്തു...
തിരിമുറിയാതെ പെയ്യുന്ന ...
തിരുവാതിരപ്പെയ്ത്തായാണ്..
അതുകൊണ്ടാവാം...സ്നേഹത്തിനും
അളവുപാത്രമുണ്ടെന്ന് ഞാന്‍
അറിയാതെ പോയത്..!
പക്ഷേ നിനക്കു പെയ്യാതിരിക്കാനുമാവില്ലായിരുന്നുവല്ലോ.ഉറവയൊഴുകിയെത്തിയത് മരുഭൂമിയിലായിപ്പോയത് നിന്റെ നിയോഗം.പക്ഷേ ആഴ്ന്നിറങ്ങിയാണത് അപ്രത്യക്ഷമായതെന്നാശ്വസിക്കുക.മരുഭൂമിയില്‍ പ്രളയമാകാന്‍ നിനക്ക് കെല്പ്പില്ലായിരുന്നുവെന്നും.
ഇടയിലെങ്ങോ നഷ്ടപ്പെട്ട കനല് നിഷ തിരിച്ചെടുത്തിരിക്കുന്നു.ആശംസകള്‍!:)
സ്നേഹത്തിനും
അളവുപാത്രമുണ്ടെന്ന്....
നല്ല കവിത.
ആശംസകള്‍...
അങ്ങനെ, പെയ്ത്തിലും പ്രളയത്തിലുമാൺ ഞാൻ നിന്നെയും നീ എന്നെയും അറിഞ്ഞത്. അകലം പിടിച്ച മൌനം മുറിഞ്ഞൊഴുകി, നമ്മിൽ തീർത്ത ഉറവുകളിൽ നാമലിഞ്ഞില്ലാതാവും വരെയെങ്കിലും നമുക്കു സ്നേഹിക്കാം.., അളവോർക്കാതെ
ആര്ത്തസ്നേഹത്തിനു മുന്നില്‍ പെയ്തൊഴിയുംബോള് മേഘം സ്നേഹം അളക്കാറില്ല.ഒരു തരി പാഴില്പോകാതെ മഴ അളന്നെടുക്കാന്‍ മിനക്കെടാതെ, ധൂര്‍ത്തമായി കുളിച്ചുകയറുന്ന മരുഭൂമി സ്നേഹത്താല്‍ പച്ചവിരിച്ച് നൃത്തം ചെയ്യില്ലെന്ന് മേഘം എന്നെങ്കിലും അറിയില്ലേ ? സ്നേഹം മൌനത്തിന്റെ വരികള്‍ക്കിടയില്‍ നഷ്ടപ്പെടാതിരുന്നെങ്കിലെ അത്ഭുതമുള്ളു.
സ്നേഹത്തിനും അളവു പാത്രം വേണം.
അതു ലഭിക്കുന്നവരാണ് അളക്കേണ്ടതെന്നു മാത്രം.
നമ്മുടെ മനസ്സിന്റെ വിസ്താരം കൊണ്ടാണ് സ്നേഹം അളക്കേണ്ടത്. ഉള്‍ക്കൊള്ളാനാകാതെ പാഴിലാകുന്ന സ്നേഹം മൌനത്തിന്റെ ഗര്‍ത്തം തന്നെ സൃഷ്ടിച്ചേക്കും !ക്ഷമിക്കുക.ശരിഉത്തരം തിട്ടമില്ലാത്ത
ചിത്രകാരന് കണ്ണടച്ചു കുത്തിയതാണ്.
കാര്യമാക്കേണ്ട :)
സസ്നേഹം.
"നീ എനിക്കിപ്പോള്‍ മരുഭൂമിയാണ്..
വിശ്വാസത്തിന്റെ നനവും
സ്നേഹത്തിന്റെ പച്ചപ്പും
ഇല്ലാത്ത ഭൂമി.."
എങ്കിലും മരുപ്പച്ചകള്‍ ചിലപ്പോഴെങ്കിലും ആശ്വാസമാണ്.
പ്രതീക്ഷയുടെ നേര്‍ത്ത സ്ഫുലിംഗങ്ങള്‍ സൂക്ഷിക്കുക....ഓര്‍ക്കാപ്പുറത്തൊരു കാറ്റ് സ്വപ്നങ്ങള്‍ക്ക് ഉയിരൂതിക്കൊടുത്തേക്കും
അതുകൊണ്ടാവാം...സ്നേഹത്തിനും
അളവുപാത്രമുണ്ടെന്ന് ഞാന്‍
അറിയാതെ പോയത്...
Ariyathe pokunnathanu nallathum...!
Manoharam, Ashamsakal...!
need days to read ... vakkukal padarnnirangunnathu hrudayathilkkanallo , nanni
കവിത മനോഹരം...
സ്നേഹത്തിന്
അളവുപാത്രമുണ്ടെന്ന്
തോന്നിയിട്ടുണ്ട്.
അടിഭാഗം
നിറയെ ദ്വാരങ്ങളുള്ള
ആ പാത്രത്തില്‍ നിന്നാണ്
പലപ്പോഴും ഊര്‍ന്നിറങ്ങി
ഭൂമിയിലലിയുന്നത്...
ചിലപ്പോഴെല്ലാം
കവിതകള്‍
തീജ്വാലകളാണ്..
എഴുതിയയാളെ തന്നെ
അത് ചുട്ടുകരിച്ചുകളയും...
സൂക്ഷിക്കുക.
ആശംസകള്‍.
അതി മനോഹരം! വളരെ വളരെ വളരെ വളരെ ഇഷ്ടമായി! :)
നീ നീറിപ്പിടയുമ്പൊഴും
നീ എന്നിലേക്കൊഴുക്കിയത്...
കാലം തെറ്റിപ്പെയ്ത മഴ
കനിഞ്ഞ പ്രളയമാണ്.....
വാ..................വ്
അടിപൊളിവരികള് നല്ലകവിത. ഭാവുകങ്ങള്‍
jeevithagal kaliyugam mathram
👌നല്ല വരികൾ
Post a Comment